പരപ്പനങ്ങാടിയിൽ വാൻ ദേഹത്ത് കയറി മൽസ്യ വിൽപ്പനക്കാരൻ മരിച്ചു

പരപ്പനങ്ങാടി: വാൻ ദേഹത്ത് കയറി മൽസ്യ വിൽപ്പനക്കാരൻ മരിച്ചു.
ആവിയിൽ ബീച്ച് സ്വദേശി ചാലിയൻ സിദ്ധീഖ് (58) ആണ് മരിച്ചത്. ഇന്ന് 6.30 ന് പരപ്പനങ്ങാടി അയ്യപ്പൻ കാവിൽ വെച്ചാണ് അപകടം. ചാലിയത്തേക്ക് മത്സ്യം വാങ്ങാൻ പോകുമ്പോഴാണ് സംഭവം. മറ്റൊരു വാഹനത്തെ മറികടന്ന് ട്രാവലർ വാഹനം വരുന്നത് കണ്ട് വണ്ടി ഒതുക്കുന്നതിനിടെ തെന്നി റോഡിൽ വീണ സിദ്ധീഖിന്റെ ദേഹത്ത് കൂടി ട്രാവലർ വാൻ കയറിയിറങ്ങുകയായിരുന്നു. മുസ്ലിം ലീഗ് വാർഡ് വൈസ് പ്രസിഡന്റ് ആണ്. ഭാര്യമാർ, ഹാജറ, പരേതയായ ജമീല.

മക്കൾ: അർഷാദ്, അർഷിദ്, അർഷിന ബാനു, സാമിൽ, സ്വാലിഹ്, മാലിക്ക്. മരുമക്കൾ : സ്വാലിഹ് ചെട്ടിപ്പടി, അർഷിത ആനങ്ങാടി, അസ്കർ തെയ്യാല

error: Content is protected !!