ജല രക്ഷാ പരിശീലന ക്ലാസ് സംഘടിപ്പിച്ചു

നമ്മുടെ സമൂഹത്തെ ജല രക്ഷാ പ്രവർത്തനങ്ങളിൽ പരിശീലനം നൽകേണ്ടത് എത്രത്തോളം ആവശ്യമാണ് എന്നുള്ളത് ഈ കഴിഞ്ഞ കാലവർഷവും നമുക്ക് കാണിച്ചുതന്നതാണ് . നമ്മുടെ DISASTER MANAGEMENT FORCE( DMF) സേന അംഗങ്ങൾ ഇന്ന് മൂന്നിയൂർ പഞ്ചായത്തിലെ ആലിൻചുവട് മുട്ടിയാറ പുഴയിൽ ജല രക്ഷാ ക്യാമ്പ് നടത്തി . പരിശീലന ക്ലാസ്സിൽ 150+ ആളുകൾ പങ്കെടുത്തു, വിദ്യാർത്ഥികളും യുവാക്കളും സ്ത്രീകളും അടങ്ങുന്ന സംഘമാണ് പരിപാടിയിൽ പങ്കെടുത്തത്. ക്ലാസിന്റെ ഉദ്ഘാടകനായി തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ശ്രീ .ശ്രീനിവാസൻ സർ, ക്യാമ്പിലെ മുഖ്യ അതിഥിയായി തിരൂരങ്ങാടി താലൂക്ക് മെഡിക്കൽ സൂപ്രണ്ട് DR. PREBHU DAS, തിരൂരങ്ങാടി Si സുജിത്ത് എന്നിവരും പങ്കെടുത്തു . രാവിലെ 8 മുതൽ 11 മണി വരെയായിരുന്നു ക്ലാസ്സ്. DMF ട്രൈനെർ ലബീബ് തിരൂരങ്ങാടി പരിശീലന ക്ലാസ്സിന് നേതൃത്വം നൽകി, സേനാംഗങ്ങളായ ഹമീദ്,ഫാസിൽ,ഫൈസൽ,യൂസഫ് ,ഷംസുദ്ദീൻ,ഗണേശൻ, ഷിബു എന്നിവരും പങ്കെടുത്തു.

error: Content is protected !!