Monday, August 18

വെന്നിയൂർ സ്വദേശിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : വെന്നിയൂർ സ്വദേശിയെ കിണറ്റിൽ വീണു മരിച്ച നിലയിൽ കണ്ടെത്തി.

നെല്ലിക്കചെന സ്വദേശി പങ്ങിണിക്കാടൻ
ഷാഹുൽ ഹമീദിനെ (60) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

വെന്നിയൂർ സി എച്ച് പ്രസിന് സമീപം ഉള്ള കിണറ്റിലാണ് ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി മുതൽ കാണാതായതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
കിണറിന് സമീപം ചോരപ്പാടുകൾ കണ്ടെത്തിയതിനെ തുടർന്ന് ആണ് പരിശോധന നടത്തിയത്. താനൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് ആണ് മൃതദേഹം പുറത്തെടുത്തത്. തിരൂരങ്ങാടി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

error: Content is protected !!