Saturday, April 18

വെളിമുക്കിൽ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

മുന്നിയൂർ : ദേശീയപാതയിൽ വെളിമുക്ക് പാലക്കൽ ബൈക്കും ലോറിയും അപകടത്തിൽ പെട്ട് യുവാവ് മരിച്ചു. താനാളൂർ പാണ്ട്യാട്ട് തലാപ്പിൽ ഹസ്സന്റെ മകൻ അനസ് (29) ആണ് മരിച്ചത്. ഇന്ന് രാവിലെ 6.40 ന് ആണ് അപകടം. പുലർച്ചെ താനാളൂരിൽ നിന്ന് ജോലി സ്ഥലമായ കോഴിക്കോട്ടേക്ക് പോവുന്നതിനിടെ പാലക്കലിൽ വെച്ച് ഇദ്ധേഹം സഞ്ചരിച്ച ബൈക്കിൽ ലോറി വന്നിടിക്കുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

എസ്.ഡി.പി.ഐ താനാളൂർ പഞ്ചായത്ത് സിക്രട്ടറിയാണ്.

ഭാര്യ ഷെറിൻ മൂന്ന് മാസം ഗർഭിണിയാണ്. ഒരു മകനുണ്ട്.

error: Content is protected !!