പരപ്പനങ്ങാടി: രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപയോഗവും അതിനെ തുടര്‍ന്ന് കുട്ടികള്‍ക്കെതിരെയുണ്ടാകുന്ന കുറ്റകൃത്യങ്ങള്‍ക്കെതിരെ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബും ബി ഇ എം എച്ച് എസ്. എസ് എസ് പി സി യൂണിറ്റും സംയുക്തമായി ബോധവല്‍ക്കരണ മാരത്തോണ്‍ സംഘടിപ്പിച്ചു. സ്റ്റോപ്പ് വയലന്‍സ് എഗെയിന്‍സ്റ്റ് ചില്‍ഡ്രന്‍ എന്ന ആശയം മുന്‍നിര്‍ത്തിയാണ് മാര ത്തോണ്‍ സംഘടിപ്പിച്ചത്. പരപ്പനങ്ങാടി പയനിങ്ങല്‍ ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് ചുടലപറമ്പ് മൈതാനത്ത് വരെ ആയിരുന്നു മാരത്തോണ്‍. മരത്തോണിന്റെ ഉദ്ഘാടനം പരപ്പനങ്ങാടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജിനേഷ് കെ ജെ നിര്‍വഹിച്ചു. പരപ്പനങ്ങാടി മുന്‍സിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ഷഹര്‍ബാന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു.
മാരത്തോണില്‍ ബി.ഇ.എം എച്ച്.എസ്. എസിലെ ഗണിതശാസ്ത്ര അധ്യാപകനായ റയണ്‍ ഹാംസന്റെ നേതൃത്വത്തില്‍ 80 ഓളം എസ്.പി.സി കേഡറ്റ്‌സും ക്ലബ് മെമ്പര്‍മാരും സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു. തുടര്‍ന്ന് ചുടല പറമ്പ് മൈതാനത്ത് ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കോഴിക്കോട് സന്ദര്‍ശന സമയത്ത് റോസ് പൂവ് നല്‍കി സ്വീകരിച്ച രമണിയമ്മ ദേശീയ പതാക ഉയര്‍ത്തി. കേരള അത്‌ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച മാസ്റ്റേഴ്‌സ് മീറ്റില്‍ മെഡല്‍ നേടിയ കെ ടി വിനോദ്, ഷീബ . പി, കൂടാതെ ക്ലബ്ബിലൂടെ കായിക പരിശീലനം നടത്തി കേരള പോലീസിലേക്ക് നിയമനം ലഭിച്ച റിജില്‍ കുമാര്‍ കെ വി, രോഹിത്, ഗായത്രി.എ എന്നിവരെ ആദരിക്കുകയും ചെയ്തു.
പി.വി കുഞ്ഞിമരക്കാര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ കെ ടി വിനോദ് സ്വാഗതവും ടി മനോജ് നന്ദിയും പറഞ്ഞു. കൗണ്‍സിലര്‍ ഫാത്തിമ റഹീം, പിടിഎ പ്രസിഡന്റ് നൗഫല്‍ ഇല്ലിയന്‍, ചന്ദ്രന്‍ മാസ്റ്റര്‍ , കോച്ച് ഉനൈസ് . പി, ക്ലബ്ബ് മെമ്പര്‍മാരായ പി. കെ രവീന്ദ്രന്‍ ,സന്ദീപ് ടി കെ യൂനസ് കെ, വിബീഷ് . വി എന്നിവര്‍ ആശംസകള്‍ അറിയിച്ചു.