പെണ്ണെഴുത്ത് : മൂന്നാം പതിപ്പ് സംഘടിപ്പിച്ചു

തിരൂരങ്ങാടി : വായനയുടെ രസതന്ത്രം, എഴുത്തിന്റെ രീതിശാസ്ത്രം,പുസ്തക പ്രസിദ്ധീകരണത്തിനുള്ള തയ്യാറെടുപ്പുകൾ എന്നീ വിഷയങ്ങളിൽ നവാഗത എഴുത്തുകാരികൾക്കായി ബുക്പ്ലസ് സംഘടിപ്പിക്കാറുള്ള പെണ്ണെഴുത്ത് ഏകദിന ശില്പശാലയുടെ മൂന്നാം പതിപ്പ് അവസാനിച്ചു. ‘കവിത കൊണ്ടൊരു പകലും അതിൽ നിറയെ വെളിച്ചവും’ എന്നതായിരുന്നു ഇത്തവണത്തെ പ്രമേയം.

എഴുപതോളം നവാഗത എഴുത്തുകാരികൾ പങ്കെടുത്ത പരിപാടിയിൽ ശരീഫ് ഹുദവി ചെമ്മാട് ആമുഖ പ്രഭാഷണം നടത്തി. പ്രശസ്ത കവി വീരാൻകുട്ടി, നൂറ വരിക്കോടൻ, നാഫി ഹുദവി ചേലക്കോട് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ഹന്ന മെഹ്‌തർ, സലീം ദേളി, ഷാഫി ഹുദവി ചെങ്ങര എന്നിവർ സംസാരിച്ചു.

error: Content is protected !!