മുഖ്യമന്ത്രിയുടെ ഉറപ്പിൽ പുതുമയില്ല, സമരവുമായി മുന്നോട്ട് പോകും: മുസ്ലിംലീഗ്

കോഴിക്കോട്: വഖഫ്​ നിയമനം പി.എസ്​.സിക്ക്​ വിട്ട തീരുമാനം​ ഉടൻ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിൽ പുതുമയില്ലെന്ന് മുസ്​ലിം ലീഗ് നേതാവ് കെ.പി.എ. മജീദ്. ഈ നിയമം 2017ൽ വന്നതാണ്. 2021 ആയിട്ടും പി.എസ്.സിക്ക് വിട്ടുള്ള തീരുമാനം നടപ്പാക്കിയിട്ടില്ല. 2017ൽ വന്നിട്ട് ഇതുവരെ നടപ്പാക്കാതെ വെച്ച നിയമം ഇനിയും ഉടൻ നടപ്പാക്കില്ലെന്ന് പറയുന്നതിൽ പുതുമയില്ല -മജീദ് പറഞ്ഞു.

മുസ്​ലിം ലീഗിന്‍റെ ആവശ്യം നിയമം പിൻവലിക്കണമെന്നാണ്. അതിനാൽ സമരവുമായി മുന്നോട്ടുപോകും.
വഖഫ്​ നിയമനം പി.എസ്​.സിക്ക്​ വിട്ട വിഷയത്തിൽ സർക്കാർ പിന്നോട്ടുപോയിട്ടില്ല. ഒരടി മുന്നോട്ടുമില്ല പിന്നോട്ടുമില്ല എന്ന നിലയിൽ നിൽക്കുകയാണ്.

സമരപരിപാടികൾ ഊർജിതമാക്കണമെന്നും അതിന് പള്ളിയിൽ ബോധവത്കരണം നടത്തണമെന്നും എല്ലാ സംഘടനകളും ചേർന്ന് എടുത്ത തീരുമാനമാണ്. മുസ്​ലിം ലീഗ് മാത്രമല്ലെന്നും കെ.പി.എ. മജീദ് പറഞ്ഞു.”

error: Content is protected !!