Monday, August 31

പി.എസ്.എം.ഒ കോളേജിന് മുഖ്യമന്ത്രിയുടെ പുരസ്കാരം

തിരൂരങ്ങാടി: സായുധ സേനാ പതാക ദിനാചരണവുമായി ബന്ധപ്പെട്ടു മികച്ച രീതിയിൽ ധനസമാഹരണം നടത്തിയ സംസ്ഥാനത്തെ കോളേജിനുള്ള മുഖ്യമന്ത്രിയുടെ പുരസ്കാരം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിന്. 1,90,524 രൂപയാണ് സായുധസേനാ പതാക ദിനാചരണത്തിന്റെ ഭാഗമായി കോളേജിലെ എൻ.സി.സി വോളണ്ടിയർമാർ സമാഹരിച്ചത്. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സർക്കാരിന്റെ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയിൽ പുരസ്‌കാരം പി. എസ്. എം. ഓ. കോളേജിന് വേണ്ടി അസ്സോസിയേറ്റ് എൻ. സി. സി. ഓഫീസർ ലെഫ്റ്റനെന്റ് ഡോ. നിസാമുദ്ദീൻ കുന്നത്ത് ഏറ്റുവാങ്ങി. കഴിഞ്ഞ മൂന്നു വർഷം തുടർച്ചയായി ഈ പുരസ്കാരം കോളേജ് നേടിയിരുന്നു.