തിരുവോണ നാളിൽ താലൂക്ക് ഹോസ്പിറ്റലിൽ പൊതിച്ചോറ് വിതരണം ചെയ്ത് ഡി വൈ എഫ് ഐ

തിരൂരങ്ങാടി : തിരുവോണ നാളിൽ തിരൂരങ്ങാടി താലൂക്ക് ഹോസ്പിറ്റലിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും _ഡി വൈ എഫ് ഐ ഹൃദയ പൂർവ്വം ഉച്ചഭക്ഷണ വിതരണ പദ്ധതി ശ്രദ്ധേയമായി. ഡി വൈ എഫ് ഐ എ ആർ നഗർ അരീത്തോട് യൂണിറ്റ് പ്രവർത്തകരാണ് ഉച്ചഭക്ഷണം വിതരണം ചെയ്തത്. ഭക്ഷണത്തോടൊപ്പം പായസ വിതരണവും നടത്തി.

ഡി വൈ എഫ് ഐ അരീത്തോട് യൂണിറ്റ് സെക്രട്ടറി ജുനൈദ് എൻ പി, പ്രസിഡന്റ് അഫ്‌സൽ എൻ പി, സി പി ഐ എം അരീത്തോട് ബ്രാഞ്ച് സെക്രട്ടറി മനോജ് കെ, സഫ്വാൻ, നൗഫൽ,ഫവാസ്,സമീർ ബാബു,കുഞ്ഞാലൻ, അയ്യൂബ്,നൗഷാദ്,ദിൽഷാദ്, സാദിഖ്, സക്കീർ,മുസമ്മിൽ,സൈദു, എ ആർ നഗർ മേഖല കമ്മിറ്റി അംഗങ്ങളായ മുരളി,സിജിത്, എന്നിവർ നേതൃത്വം നൽകി.

error: Content is protected !!