Monday, August 18

ദേശീയപാത വലിയപറമ്പിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് പെരുവള്ളൂർ സ്വദേശി മരിച്ചു

തിരൂരങ്ങാടി : ദേശീയപാത തലപ്പാറ വലിയപറമ്പിൽ കെ എസ് ആർ ടി സി ബസ്സിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പെരുവള്ളൂർ സ്വദേശി മരിച്ചു. പെരുവള്ളൂർ ഒളകര ചുള്ളിയാലപ്പുറായ അതിപറമ്പത്ത് സുബ്രഹ്മണ്യൻ (67) ആണ് മരിച്ചത്. ഉച്ചയ്ക്കാണ് സംഭവം. വലിയ പറമ്പ് അടിപ്പാതയിലൂടെ പുകയൂർ റോഡിലേക്ക് കയറുമ്പോൾ കോഴിക്കോട് ഭാഗത്ത്‌നിന്നും കോട്ടയത്തേക്ക് പോകുന്ന ബസ് ഇടിക്കുകയായിരുന്നു. ഉടനെ എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഭാര്യ, സരോജിനി. മക്കൾ: സുഭീഷ്‌, സുജിത. മരുമക്കൾ : ശ്രീകാന്ത് കൂറിയാട്, ശിഷിത

error: Content is protected !!