തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.
മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ദാറുല്‍ഹുദായും ഭീവണ്ടിയിലെ ഗുണകാംക്ഷികളും വാങ്ങിയ രണ്ട് ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥലത്താണ് സ്ഥാപനം നിലകൊള്ളുത്.
വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. അലി ഹാഷിമി ഹുദവി സ്വാഗതവും ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ആമുഖഭാഷണവും നടത്തി. ദാറുല്‍ഹുദാ നാഷണല്‍ പ്രൊജക്ട് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പാണക്കാട്, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, മുഫ്തി അലാവുദ്ദീന്‍ ഖാദിരി, മുഫ്തി മുബഷിര്‍ റസാ മിസ്്ബാഹി, അസ്്‌ലം ഭുരെ, മുഹ്‌സിന്‍ ഹൈദര്‍, ശറഫുദ്ദീന്‍ ഹുദവി ആനമങ്ങാട് തുടങ്ങിയവര്‍ സംസാരിച്ചു. മഹാരാഷ്ട്ര കാമ്പസ് പ്രിന്‍സിപ്പാള്‍ മുസ്ഥഫ ഹുദവി കൊപ്പം നന്ദി പറഞ്ഞു.
2018 ജനുവരി 25 ന് ദാറുല്‍ഹുദാ മുന്‍ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് സെന്ററിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചത്.
ആന്ധ്രപ്രദേശിലെ പുങ്കനൂര്‍, പശ്ചിമ ബംഗാളിലെ ഭീംപൂര്‍, ആസാമിലെ ബൈശ, കര്‍ണാടകയിലെ ഹാന്‍ഗല്‍ തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് എന്നിവിടങ്ങളിലാണ് നിലവില്‍ ദാറുല്‍ഹുദായുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. നിലവില്‍ 3,218 വിദ്യാര്‍ത്ഥികളാണ് ഫുള്‍ സ്‌കോളര്‍ഷിപ്പോടെ ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റിയുടെ കീഴിലുള്ള സ്ഥാപനങ്ങളില്‍ പഠനം നടത്തുന്നത്.
ദാറുല്‍ഹുദാ മാനേജിംഗ് കമ്മിറ്റി, ജനറല്‍ ബോഡി പ്രതിനിധികളും ഭീവണ്ടിയിലെ പ്രമുഖ നേതാക്കളും പരിപാടിയില്‍ പങ്കെടുത്തു.