Tag: darulhuda islamic university

ദാറുൽ ഹുദാ സിബാഖ് ദേശീയ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു
Malappuram

ദാറുൽ ഹുദാ സിബാഖ് ദേശീയ കലോത്സവം: ലോഗോ പ്രകാശനം ചെയ്തു

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ് ലാമിക് സര്‍വകലാശാലയുടെ വിവിധ ഓഫ് കാമ്പസുകളിലെയും യു.ജി സ്ഥാപനങ്ങളിലെയും വിദ്യാര്‍ത്ഥികള്‍ മാറ്റുരക്കുന്ന സിബാഖ് ദേശീയ കലോത്സവത്തിന്റ ലോഗോ പ്രകാശനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.ദാറുല്‍ഹുദാ വൈസ് ചാന്‍സ ലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.എല്‍.എ, യു. മുഹമ്മദ് ശാഫി ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, സി.കെ മുഹമ്മദ് ഹാജി, പി.എസ്.എച്ച് തങ്ങള്‍, അബ്ദുശകൂര്‍ ഹുദവി, എന്നിവര്‍ പങ്കെടുത്തു. ...
Crime

ഹോണടി ഇഷ്ടപ്പെട്ടില്ല, ബസ് ജീവനക്കാരും ബൈക്ക് യാത്രക്കാരും തമ്മിൽ ചെമ്മാട്ട് സിനിമ സ്റ്റൈൽ സംഘട്ടനം

തിരൂരങ്ങാടി : നിരന്തരമുള്ള ഹോണടിയിൽ പ്രകോപിതരായി ബസ് ജീവനക്കാരും ബൈക്ക് യാത്രക്കാരും തമ്മിൽ സംഘട്ടനം. വിലങ്ങനെയിട്ട ബൈക്ക് ബസ് ഇടിച്ചു തെറിപ്പിച്ചു, ബസിന്റെ ചില്ല് ബൈക്ക് യാത്രികൻ അടിച്ചു പൊട്ടിച്ചു. വ്യാഴാഴ്ച വൈകുന്നേരം 6 ന് ചെമ്മാട് കോഴിക്കോട് റോഡിൽ മാണിപ്പാടത്ത് ദാറുൽ ഹുദക്ക് സമീപത്ത് വെച്ചാണ് സംഭവം. ചെമ്മാട് നിന്ന് കോഴിക്കോട് പോകുന്ന നിനു സ്റ്റാർ ബസും പ്ലംബിങ് ജോലിക്കാരായ കുന്നുംപുറം സ്വദേശികളായ ബൈക്ക് യാത്രികരും തമ്മിലാണ് തർക്കം. ചെമ്മാട് നിന്നു പോകുമ്പോൾ ലൈലാസ് ആശുപത്രിക്ക് സമീപത്ത് വെച്ച് ബൈക്കിന് പിന്നിലുണ്ടായിരുന്ന ബസ് ഹോണടിച്ചു. ഇത് തുടർന്നപ്പോൾ ബൈക്കുകരൻ ദേഷ്യപ്പെട്ടു. വലിയ ബ്ലോക്ക് ഉള്ള സമയം ആയിരുന്നു. വീണ്ടും ഹോനടിച്ചപ്പോൾ പാറക്കടവ് പാലത്തിന് സമീപത്ത് വെച്ച് ബൈക്കുകരൻ ബസിന് മുമ്പിൽ വിലങ്ങിട്ടു. തുടർന്ന് ഡ്രൈവറുമായി വാക്കേറ്റമുണ്ടായി. ഡ്രൈവറുടെ മാറിന് പിടിക്കുകയും ചെയ്തു. ഇതിൽ...
Local news, Other

ദാറുൽഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല സമാപനം ; 212 ഹുദവി പണ്ഡിതർ കൂടി കർമവീഥിയിൽ

തിരൂരങ്ങാടി (ഹിദായ നഗർ): രാജ്യത്തിനകത്തും പുറത്തും സമന്വയ വിദ്യാഭ്യാസത്തിലൂടെ പുതുമാതൃക സൃഷ്ടിക്കുന്ന ദാറുൽഹുദാ ഇസ്ലാമിക സർവ്വകലാശാലയുടെ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് ഉജ്ജ്വല സമാപ്തി. വാഴ്സിറ്റിയുടെ 26-ാം ബാച്ചിൽ നിന്ന് 12 വർഷത്തെ പഠനവും രണ്ടു വർഷത്തെ നിർബന്ധിത സാമൂഹിക സേവനവും പൂർത്തിയാക്കിയ 212 യുവ പണ്ഡിതരാണ് ഹുദവി ബിരുദം നേടിയത്. ഇതിൽ 15 പേർ വാഴ്സിറ്റിയുടെ നാഷണൽ ഇൻസ്റ്റിറ്റ്യൂഷന് കീഴിൽ പഠനം നടത്തിയ കേരളതര വിദ്യാർത്ഥികളാണ്. ഇതോടെ സർവകലാശാലയിൽ നിന്ന് ബിരുദപട്ടം സ്വീകരിച്ചവരുടെ എണ്ണം 3029 ആയി. മൂന്നുദിവസം നീണ്ടുനിന്ന ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന്റെ സമാപനം സമസ്ത പ്രസിഡൻറ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. വാഴ്സിറ്റി ചാൻസലർ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. യുവ പണ്ഡിതർക്കുള്ള ബിരുദദാനവും അദ്ദേഹം നിർവഹിച്ചു. വൈസ്ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ...
Local news, Other

ദാറുല്‍ ഹുദാ ബിരുദദാന നേതൃസ്മൃതി സമ്മേളനത്തിന് നാളെ തുടക്കം കുറിക്കും ; മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് അന്തിമ രൂപമായി

തിരൂരങ്ങാടി: ചെമ്മാട് ദാറുല്‍ ഹുദാ ഇസ്ലാമിക് സര്‍വ്വകലാശാലയുടെ ബിരുദദാന-നേതൃസ്മൃതി സമ്മേളനത്തിന് നാളെ ദാറുല്‍ ഹുദാ ക്യാമ്പസില്‍ തുടക്കം കുറിക്കും. സര്‍വ്വകലാശാലയില്‍ നിന്നും 12 വര്‍ഷത്തെ മത- ഭൗതിക പഠനം പൂര്‍ത്തിയാക്കിയ 26-ാമത് ബാച്ചിലെ കേരളത്തിനകത്തും പുറത്തും നിന്നുള്ള 211 പേര്‍ക്കാണ് ഹുദവി ബിരുദം നല്‍കുന്നത്. നാളെ മുതല്‍ മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന വിവിധ പരിപാടികള്‍ക്ക് അന്തിമ രൂപമായി. നാളെ വെള്ളിയാഴ്ച വൈകുന്നേരം 3. 30 ന് ദാറുല്‍ ഹുദാ ശില്‍പികളായ ഡോ: യു. ബാപ്പുട്ടി ഹാജി, ചെറുശ്ശേരി സൈനുദ്ധീന്‍ മുസ്ലിയാര്‍ തുടങ്ങിയവരുടെ ഖബര്‍ സിയാറത്തിന് ശേഷം അസര്‍ നമസ്‌കാരത്തിന് ശേഷം ദാറുല്‍ ഹുദാ കമ്മറ്റി ട്രഷറര്‍ കെ.എം. സൈതലവി ഹാജി പുലിക്കോട് പതാക ഉയര്‍ത്തും. തുടര്‍ന്ന് നടക്കുന്ന ഉല്‍ഘാടന സമ്മേളനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. കര്‍ണാടക നിയമസഭാ സ്പീക്കര്‍ യു.ടി. ഖാ...
Other

കോഴിക്കോട് നടക്കുന്ന മലബാര്‍ ലിറ്ററേച്ചർ ഫെസ്റ്റിവല്‍: ബന്ധമില്ലെന്ന് ദാറുല്‍ഹുദാ

തിരൂരങ്ങാടി: കോഴിക്കോട് ആരംഭിച്ച മലബാർ ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനെ തള്ളിപ്പറഞ്ഞ് ദാറുൽ ഹുദാ. ദാറുൽ ഹുദയിൽ പഠനം പൂർതിയാക്കിയ ഹുദവികളുടെ നേതൃത്വത്തിൽ ഉള്ള പ്രസാധക സ്ഥാപനമായ ബുക് പ്ലസിന്റെ നേതൃത്വത്തിൽ കോഴിക്കോട് ആരംഭിച്ച ഫെസ്റിവലുമായി ദാറുൽ ഹുദക്ക് ബന്ധമില്ലെന്നും നടപടി സ്വീകരിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. കലാ സാംസ്കാരിക സാഹിത്യ രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുന്ന തരത്തിലാണ് ബുക് പ്ലസ് ഫെസ്റ്റ് അസൂത്രാണം ചെയ്തിട്ടുള്ളത്. മുസ്ലിംസിലെ യാഥാസ്ഥിക വിഭാഗത്തിലെ പുരോഗമന വാദികളാണ് ദാറുൽ ഹുദാ യുമായി ബന്ധപ്പെട്ടവർ. വിപ്ലവകരമായ പല മാറ്റങ്ങളും ഇവരുടെ നേതൃത്വത്തിൽ നടത്തിയിരുന്നു. ഇത് സമസ്തയിലെ തന്നെ യാഥാസ്ഥിക വിഭാഗത്തിന് ദഹിച്ചിരുന്നില്ല. അവരുടെ നേതൃത്വത്തിൽ സ്ഥാപനത്തിനെതിരെ നടപടിക്കായി വിവിധ സമയങ്ങളിൽ പല ശ്രമങ്ങളും നടത്തിയിരുന്നു. നിലവിലുള്ള സമസ്ത- വാഫി പ്രശ്‌നത്തിലും വാഫി വിരുദ്ധ വിഭാഗം ദാറുൽ ഹുദയ...
Other

ദാറുല്‍ഹുദാ ഇസ്ലാമിക് യൂണിവേഴ്‌സിറ്റി യുടെ മഹാരാഷ്ട്ര സെന്റര്‍ ഉദ്ഘാടനം ചെയ്തു

തിരൂരങ്ങാടി : ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല മഹാരാഷ്ട്രാ സെന്ററിന്റെ ഉദ്ഘാടനം ഒക്ടോബര്‍ ഒന്നിന് ചാന്‍സലര്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു.മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ജില്ലയില്‍ ഭീവണ്ടിക്കടുത്ത് കുഡൂസ് വഡോളിയിലാണ് വാഴ്സിറ്റിയുടെ ആറാമത് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ദാറുല്‍ഹുദായും ഭീവണ്ടിയിലെ ഗുണകാംക്ഷികളും വാങ്ങിയ രണ്ട് ഏക്കര്‍ വിസ്തൃതിയിലുള്ള സ്ഥലത്താണ് സ്ഥാപനം നിലകൊള്ളുത്.വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി അധ്യക്ഷനായി. അലി ഹാഷിമി ഹുദവി സ്വാഗതവും ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി ആമുഖഭാഷണവും നടത്തി. ദാറുല്‍ഹുദാ നാഷണല്‍ പ്രൊജക്ട് ചെയര്‍മാന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പാണക്കാട്, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍ പാണക്കാട്, കോഴിക്കോട് ഖാദി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍, മുഫ്തി അലാവുദ്ദീന്‍ ഖാദിരി, മുഫ്തി മുബഷിര്‍ റസാ മിസ്്ബാഹി, അസ്്‌...
Other

മമ്പുറം തങ്ങളുടെ നവോത്ഥാന ചിന്തകള്‍ ജനകീയമാക്കണം: ചരിത്ര സെമിനാര്‍

തിരൂരങ്ങാടി : സാമൂഹിക പരിഷ്‌കര്‍ത്താവും ആത്മീയാചാര്യനും ജാതി മത ഭേദമന്യേ ആയിരങ്ങളുടെ ആശാ കേന്ദ്രവുമായിരുന്ന മമ്പുറം സയ്യിദ് അലവി തങ്ങളുടെ നവോത്ഥാന ചിന്തകള്‍ തലമുറകളിലേക്ക് വ്യാപിപ്പിക്കുകയും ജനകീയമാക്കുകയും വേണമെന്ന് ചരിത്ര സെമിനാര്‍. 185-ാമത് ആണ്ടു നേര്‍ച്ചയുടെ ഭാഗമായി മമ്പുറം തങ്ങളുടെ വീട്ടുമുറ്റത്ത് വെച്ച് നടന്ന 'മമ്പുറം തങ്ങളുടെ ലോകം' ചരിത്ര സെമിനാര്‍ ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്വി ഉദ്ഘാടനം ചെയ്തു. മമ്പുറം തങ്ങളെ പോലുള്ളവര്‍ സമൂഹത്തെ ഉത്കൃഷ്ഠരാക്കുകയും അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളെ പരിഷ്‌കൃതരാക്കുകയും ചെയ്യുക എന്ന വലിയ ദൗത്യമാണ് നിര്‍വഹിച്ചത് എന്ന് അദ്ദേഹം പറഞ്ഞു. മദ്രാസ് ഐഐടി അസോസിയേറ്റ് പ്രൊഫസര്‍. ഡോ. ആര്‍ സന്തോഷ് മമ്പുറം തങ്ങളും കളിയാട്ടക്കാവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച മ...
Other

മമ്പുറം ആണ്ടുനേര്‍ച്ചക്ക് അന്തിമരൂപമായി, 19 ന് തുടക്കം

തിരൂരങ്ങാടി: ജാതി മത ഭേദമന്യെ സമാദരണീയനും മുസ്‌ലിം സമുദായത്തിന്റെ ആത്മീയാചാര്യനും സാമൂഹിക പരിഷ്‌കര്‍ത്താവും സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ മുന്‍നിര നേതാവുമായിരുന്ന മമ്പുറം ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല അല്‍ ഹുസൈനി തങ്ങളുടെ 185-ാം ആണ്ടുനേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത വിത്യാസമില്ലാതെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ചക്ക് 19 ന് ബുധനാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മമ്പുറം മഖാമിന്റെ പരിപാലന ചുമതല ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 25-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.19 ന് ബുധനാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ മഖാമില്‍ വെച്ച് നടക്കുന്ന സിയാറത്തിനും കൂട്ടു പ്രാര്‍ത്ഥനക്കും ശേഷം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ (മമ്പുറം) കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ചയിലേറെ നീണ്ടു...
Accident

സനദ് സ്വീകരിച്ച് മടങ്ങുമ്പോൾ വിദ്യാർഥി ബൈക്കപകടത്തിൽ മരിച്ചു

മലപ്പുറം: സനദ് പദവി സ്വീകരിച്ച് തിരിച്ചുവരുമ്പോൾ ബൈക്ക് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. മങ്കടതാഴെ അരിപ്രയിലെ തയ്യിൽ അബ്ദുൽ ലത്തീഫ് ഫൈസിയുടെ മകൻ മുഹമ്മദ് അമീൻ ഹുദവി (26) ആണ് മരിച്ചത്. വല്ലപ്പുഴ ദാറുന്നജാത്ത് ഇസ്ലാമിക് കോംപ്ലെക്സിലെ പൂർവ വിദ്യാർത്ഥിയും ദാറുൽ ഹുദാ യൂണിവേഴ്‌സിറ്റി 25ാം ബാച്ച് വിദ്യാര്ഥിയുമാണ്. ഇന്നലെ നടന്ന സമ്മേളനത്തിൽ അബ്ബാസലി ശിഹാബ് തങ്ങളിൽ നിന്ന് സനദ് ഏറ്റുവാങ്ങുന്നു ഇന്നലെ രാത്രി വല്ലപ്പുഴ ദാറുൽ നജാത്തിൽ നടന്ന ബിരുദ ദാന സമ്മേളനത്തിൽ വെച്ച് സനദ് വാങ്ങി മടങ്ങി വരുമ്പോൾതിരുർക്കാട് വെച്ച് മുഹമ്മദ് അമീൻ ഓടിച്ച ബൈക്കും, മറെറാരു വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മാമ്പ്രത്തൊടി ആസ്യയാണ് മാതാവ്. ...
Other

സിബാഖ് ദേശീയ കലോത്സവം; മീഡിയ ഓഫീസ് തുറന്നു

ചെമ്മാട്: ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റിയുടെ സിബാഖ് ദേശീയ കലോത്സവത്തിന്റെ മീഡിയ റൂംതിരൂരങ്ങാടി പ്രസ്സ് ക്ലബ് പ്രസിഡന്റ യു.എ റസാഖ് ഉദ്ഘാടനം ചെയ്തു.അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന കലോത്സവത്തിന്റെ ദൃശ്യ കലാ വിരുന്നുകളെ വിദ്യാര്‍ഥികളിലേക്ക് തനിമ നഷ്ടപ്പെടാതെ എത്തിക്കുക എന്നതാണ് മീഡിയ വിംഗിന്റെ ദൗത്യം.മീഡിയ വിംഗിന് കീഴിലായി മീഡിയ ബുള്ളറ്റിന്‍, ഫോട്ടോഗ്രാഫര്‍സ്, വീഡിയോഗ്രാഫര്‍സ്, സോഷ്യല്‍ മീഡിയ കണ്‍ട്രോളര്‍സ് തുടങ്ങി വ്യത്യസ്ത ഉപ വിംഗുകളിലായി നൂറോളം വരുന്ന പ്രവര്‍ത്തകരാണ് പ്രവര്‍ത്തനത്തിനുള്ളത്.സിബാഖ് കണ്‍വീനര്‍ ഡോ. ജഅ്ഫര്‍ ഹുദവി കൊളത്തൂര്‍, ഡോ. ജാബിര്‍ കെ.ടി ഹുദവി, അബ്ദന്നാസര്‍ ഹുദവി, മുഹമ്മദലി ഹുദവി വേങ്ങര, മാധ്യമ പ്രവര്‍ത്തകരായ രജസ്ഖാന്‍ മാളിയാട്ട്, ഷനീബ് മൂഴിക്കല്‍, ഗഫൂര്‍ കക്കാട്, പ്രശാന്ത്, അനസ് ചെമ്മാട് തുടങ്ങിയവര്‍ സംബന്ധിച്ചു. ...
Other

235 പണ്ഡിതര്‍ക്ക് ഹുദവി ബിരുദത്തിന് ദാറുല്‍ഹുദാ സെനറ്റില്‍ അംഗീകാരം

ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ പന്ത്രണ്ട് വര്‍ഷത്തെ പഠന കോഴ്‌സും രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത സാമൂഹിക സേവനവും പൂര്‍ത്തിയാക്കിയ 25-ാം ബാച്ചിലെ 235 യുവപണ്ഡിതര്‍ക്ക് ഹുദവി ബിരുദം നല്‍കാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്യാന്‍ കഴിഞ്ഞ ദിവസം വാഴ്‌സിറ്റിയില്‍ ചേര്‍ന്ന സെനറ്റ് യോഗം നിര്‍ദേശം നല്‍കി. സമസ്ത ജന.സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ യോഗം ഉദ്ഘാടനം ചെയ്തു. രാജ്യവ്യാപകമായി ദാറുല്‍ഹുദാ നടത്തിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ സാമൂഹിക സാംസ്‌കാരിക  പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയവും മാതൃകാപരവുമാണെന്ന് അദ്ദേഹം പറഞ്ഞു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. ദാറുല്‍ഹുദായുടെ പശ്ചിമ ബംഗാള്‍, ആസാം, ആന്ധ്രപ്രദേശ്, കര്‍ണാടക ഓഫ് കാമ്പസുകളിലും കര്‍ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ യു.ജി കോളേജുകൡും നടത്തിയ അക്രഡിറ്റേഷന്റെ ഫലവും യോഗത്തില്‍ പ്രഖ്യാപിച്ചു. വാഴ്‌സിറ്റി കാ...
Malappuram

മമ്പുറം ആണ്ട് നേർച്ച ഇന്ന് സമാപിക്കും; അന്നദാനം തുടങ്ങി

തിരൂരങ്ങാടി : 184 -ാം മമ്പുറം ആണ്ടുനേർച്ച ഇന്ന് സമാപിക്കും. പ്രധാന ചടങ്ങായ അന്നദാനം ഇന്ന് രാവിലെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുറഹ്മാൻ ജിഫ്രി തങ്ങൾ കോഴിക്കോട് അധ്യക്ഷനാവും. പ്രതിപക്ഷ ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ തുടങ്ങിയവർ പങ്കെടുക്കും. ഒരു ലക്ഷത്തിലധികം പേർക്ക് നെയ്ച്ചോർ പാക്കറ്റ് വിതരണം ചെയ്യും. ഉച്ചയ്ക്ക് ഒന്നരക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ നടക്കുന്ന ഖത്മുൽ ഖുർആൻ സദസ്സോടെ നേർച്ചയ്ക്ക് കൊടിയിറങ്ങും ഇന്നലെ അനുസ്മരണ സനദ് ദാന പ്രാർഥനാ സംഗമം സമസ്ത ജന: സെക്രട്ടറി പ്രൊഫ.കെ ആലിക്കുട്ടി മുസ്‌ലിയാർ ഉദ്ഘാടനം ചെയ്തു. ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. മമ്പുറം തങ്ങൾ അനുസ്മരണ പ്രഭാഷണം അഡ്വ. ഓണമ്പിള്ളി മുഹമ്മദ് ഫൈസി നിർവഹിച്ചു. പ്രാർഥനാ സ...
Other

മമ്പുറം ആണ്ടുനേർച്ചക്ക് ഭക്തിസാന്ദ്രമായ തുടക്കം

തിരൂരങ്ങാടി: ഖുഥ്ബുസ്സമാൻ മമ്പുറം സയ്യിദ് അലവി മൗലദ്ദവീല അൽഹുസൈനി തങ്ങളുടെ 184-ാമത് ആണ്ടുനേർച്ചക്ക് ഭക്തിസാന്ദ്രമായ തുടക്കം. മമ്പുറം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങൾ കൊടി ഉയർത്തിയതോടെയാണ് ആണ്ടുനേർച്ചക്ക് ഔദ്യോഗിക തുടക്കമായത്. പി. ഇസ്ഹാഖ് ബാഖവി ചെമ്മാട് പ്രാർഥനക്ക് നേതൃത്വം നൽകി.മഖാമിൽ നടന്ന സിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ നേതൃത്വം നൽകി.മലബാറിൽ മത സൗഹാർദ്ദ പാരമ്പര്യം സൃഷ്ടിച്ചെടുക്കുന്നതിൽ നിർണായക സ്വാധീനമായി വർത്തിച്ച മമ്പുറം തങ്ങളുടെ ആത്മീയ സാമീപ്യം തേടി ജാതി-മത ഭേദമന്യേ പതിനായിരങ്ങൾ ഇനിയൊരാഴ്ചക്കാലം മമ്പുറത്തേക്കൊഴുകും.സയ്യിദ് ഹാശിം തങ്ങൾഎ.പി കോയക്കുട്ടി തങ്ങൾ,കെ.എം സൈതലവി ഹാജി കോട്ടക്കൽ,യു. ശാഫി ഹാജി ചെമ്മാട്, സി.എച്ച് ത്വയ്യിബ് ഫൈസി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, കെ.സി മുഹമ്മദ് ബാഖവി,സി. യൂസുഫ് ഫൈസി മേൽമുറി, ഹസ്സൻകുട്ടി ബാഖവി കിഴിശ്ശേരി, ഇബ്രാഹിം ഫൈസി തരിശ്, ഹംസ ഹാജി മൂന്നിയൂർ,...
Malappuram

പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ മമ്പുറം മഖാം സന്ദർശിച്ചു

തിരൂരങ്ങാടി: പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ മമ്പുറം മഖാമില്‍ സന്ദര്‍ശനം നടത്തി. നാളെ മുതല്‍ തുടങ്ങുന്ന 184-ാമത് ആണ്ടുനേര്‍ച്ചയുടെ മുന്നോടിയായിട്ടാണ് വി.ഡി സതീശന്‍ മഖാമില്‍ തീര്‍ത്ഥാടനത്തിനെത്തിയത്. പുതിയ മത രാഷ്ട്രീയ സാഹചര്യത്തില്‍ മമ്പുറം തങ്ങളുടെ ഓര്‍മകള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും അദ്ദേഹത്തിന്റെ ജീവിത സന്ദേശം പുതിയ തലമുറക്ക് കൈമാറേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഖാം തീര്‍ത്ഥാടനത്തിനു ശേഷം മഖാം കമ്മിറ്റി പ്രതിനിധികളുമായും മമ്പുറം സയ്യിദ് അലവി മൗലദ്ദവീല ഹിഫ്‌ള് കോളേജിലെ വിദ്യാര്‍ത്ഥികളുമായും അദ്ദേഹം സംവദിച്ചു. മഖാം മാനേജര്‍ കെ.പി ശംസുദ്ദീന്‍ ഹാജി ഹാരാര്‍പ്പണം നടത്തി. മമ്പുറം തങ്ങളുടെ ജീവിതം പ്രതിപാദിക്കുന്ന സമഗ്ര കൃതി കൈമാറുകയും ചെയ്തു. കമ്മിറ്റി ഭാരവാഹികളായ സി.കെ മുഹമ്മദ് ഹാജി, ഹംസ ഹാജി മൂന്നിയൂര്‍, ഡി.സി.സി പ്രസിഡണ്ട് വി.എസ് ജോയ്. പി.എ സലീം. നൗഷാദ് അലി, ലിയാഖത്ത് അലി, യു.എ റസാഖ്, എ.ട...
Other

മമ്പുറം ആണ്ട് നേർച്ച 30 ന് തുടങ്ങും, അന്നദാനം 6 ന്

തിരൂരങ്ങാടി: മലബാറിലെ ആത്മീയാചാര്യനും നവോത്ഥാന നായകനും സാമൂഹിക പരിഷ്‌കര്‍ത്താവുമായിരുന്ന ഖുഥ്ബുസ്സമാന്‍ സയ്യിദ് അലവി മൗലദ്ദവീല തങ്ങളുടെ 184-ാം ആണ്ട് നേര്‍ച്ചക്ക് അന്തിമ രൂപമായി. ജാതി-മത ഭേദമന്യെ പതിനായിരങ്ങള്‍ പങ്കെടുക്കുന്ന ആണ്ടുനേര്‍ച്ച് 30 ന് ശനിയാഴ്ച തുടക്കമാകുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.മഖാം ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ഏറ്റെടുത്തതിന് ശേഷമുള്ള 24-ാമത്തെ ആണ്ടുനേര്‍ച്ചയാണ് ഇത്തവണ നടക്കുക.30 ന് ശനിയാഴ്ച അസ്വര്‍ നമസ്‌കാരാനന്തരം സയ്യിദ് അഹ്മദ് ജിഫ്രി തങ്ങള്‍ (മമ്പുറം) കൊടി ഉയര്‍ത്തുന്നതോടെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന 184-ാമത് ആണ്ടുനേര്‍ച്ചക്ക് തുടക്കമാവും. കൂട്ടസിയാറത്തിന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നേതൃത്വം നല്‍കും. രാത്രി മഖാമില്‍ പ്രത്യേക മൗലിദ് പാരായണ സദസ്സും നടക്കും.31-ന് ഞായറാഴ്ച രാത്രി മജ്ലിസുന്നൂര്‍ ആത്മീയ സദസ്സ് പാണക്കാട് സയ്യിദ് നാസ്വിര്‍ ഹ...
Other

സമസ്ത: ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നിലകൊള്ളാന്‍ സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധം- ജിഫ്‌രി മുത്തുക്കോയ തങ്ങള്‍

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ വിഭാവനം ചെയ്യുന്ന പരിശുദ്ധ അഹ്‌ലുസ്സുന്നത്തി വല്‍ജമാഅത്തിന്റെ ആശയാദര്‍ശങ്ങളില്‍ അടിയുറച്ച് നില കൊള്ളാന്‍ സമസ്തയുമായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ആശയാദര്‍ശങ്ങളും ഉപദേശ നിര്‍ദ്ദേശങ്ങളും അംഗീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപന ഭാരവാഹികളുടെ രണ്ടാം ഘട്ട സംഗമം ചേളാരി മുഅല്ലിം ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.സ്ഥാപനങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ പ്രത്യേകം പെരുമാറ്റ ചട്ടങ്ങള്‍ തയ്യാറാക്കിയിട്ടുണ്ട്. അത് പാലിക്കാന്‍ സ്ഥാപന ഭാരവാഹികള്‍ തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറി പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ അദ്ധ്യക്ഷനായി. സെക്രട്ടറി എം.ടി ...
Malappuram

സ്ത്രീ വിദ്യാഭ്യാസം സമൂഹത്തിന് അനിവാര്യം: പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഫാഥിമ സഹ്‌റാ ഇസ്‌ലാമിക് വനിതാ കോളേജ് കാമ്പസിലെ അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ സ്മാരക ഡിഗ്രി ബ്ലോക്ക് ഉദ്ഘാടനം ചാന്‍സലര്‍ കൂടിയായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. സ്ത്രീ വിദ്യാഭ്യാസം സമൂഹത്തിന്റെ പുരോഗതിക്കും നന്മക്കും അനിവാര്യമാണെന്ന് അദ്ദേഹം ഉദ്ഘാടനപ്രഭാഷണത്തില്‍ പറഞ്ഞു. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ZAHRA യുടെ ലോഗോ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രിന്‍സിപ്പാള്‍ റഫീഖ് ഹുദവിക്ക് കൈമാറി പ്രകാശനം നിര്‍വഹിച്ചു. യു. ശാഫി ഹാജി സദസ്സിന് സ്വാഗതം പറഞ്ഞു. സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ അധ്യക്ഷനായി. പ്രിന്‍സിപ്പാള്‍  റഫീഖ് ഹുദവി നന്ദി പറഞ്ഞു. സി.എച്ച് മുഹമ്മദ് ത്വയ്യിബ് ഫൈസി, സൈതലവി ഹാജി കോട്ടക്കല്‍, അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍ അത്തിപ്പറ്റ, മാനേജിംഗ് കമ്മിറ്റി, ജ...
Malappuram

ദാറുല്‍ഹുദാ റമദാന്‍ പ്രഭാഷണ പരമ്പരക്ക് സമാപ്തി

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാലയില്‍ നടന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണ പരമ്പരക്ക് സമാപ്തി. ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി പ്രസിഡന്റും സര്‍വകലാശാലാ വൈസ് ചാന്‍സലറുമായ സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ സമാപന പരിപാടി ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ മാനവരാശിക്ക് വെളിച്ചമാണെന്നും ലോകത്ത് ആധികാരികമായി ജനങ്ങളെ നന്മയിലേക്ക് നയിച്ച പ്രത്യയശാസ്ത്രമാണതെന്നും തങ്ങള്‍ പറഞ്ഞു. വിശുദ്ധ ഗ്രന്ഥത്തെ കുറിച്ച് വ്യക്തമായ ബോധ്യമുള്ളവര്‍ തന്നെയാണ് അതിനെ വിമര്‍ശിക്കുന്നതെന്നും ഖുര്‍ആന്‍ പാരായണത്തോടൊപ്പം ഗഹന പഠനത്തിനും സമയം കണ്ടെത്തണമെന്നും തങ്ങള്‍ പറഞ്ഞു. ദാറുല്‍ഹുദാ വൈസ് ചാന്‍സലര്‍ ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷനായി. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി. ജന.സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ട്രഷറര്‍ കെ.എം സൈദലി ഹാജി പുലിക്കോട്, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, ഇസ്ഹാഖ്...
Other

ദാറുല്‍ഹുദാ റമദാന്‍ പ്രഭാഷണ പരമ്പര നാളെ മുതല്‍; ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്ലാമിക സര്‍വകലാശാലയില്‍ നടക്കുന്ന മുസ്ഥഫ ഹുദവി ആക്കോടിന്റെ റമദാന്‍ പ്രഭാഷണ പരമ്പരക്ക് നാളെ (13-04)  തുടക്കം.  സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ സെക്രട്ടറി സി.എച്ച് ത്വയ്യിബ് ഫൈസി അധ്യക്ഷനാകും. ഇസ്തിഗ്ഫാര്‍: അനുഗ്രഹങ്ങളിലേക്കുള്ള കവാടം എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും. മറ്റന്നാൾ സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ സെക്രട്ടറി ഡോ. യു.വി.കെ മുഹമ്മദ് അധ്യക്ഷനാകും. 16 ന് ശനിയാഴ്ച സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹസനി തങ്ങള്‍ കണ്ണന്തളിയും 17 ന് ഞായറാഴ്ച നടക്കുന്ന സമാപന പരിപാടി സ്വാദിഖലി ശിഹാബ് തങ്ങളും  ഉദ്ഘാടനം ചെയ്യും. ...
Other

ദാറുൽഹുദ സമ്മേളനം: കര്‍മഗോദയിലേക്ക് 176 യുവ പണ്ഡിതര്‍ കൂടി

ദാറുല്‍ഹുദായുടെ നീണ്ട പന്ത്രണ്ട് വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ 24-ാം ബാച്ചിലെ 176 യുവപണ്ഡിതരാണ് മൗലവി ഫാളില്‍ ഹുദവി ബിരുദം ഏറ്റുവാങ്ങി കര്‍മഗോദയിലേക്കിറങ്ങിയത്. ഇതോടെ ഹുദവി ബിരുദാദരികൾ 2602 ആയി.ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസില്‍ നിന്ന് 40, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസിലെ 30,  ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹിലെ 25, അഖീദ ആന്‍ഡ് ഫിലോസഫിയിലെ 22, ദഅ്‌വാ ആന്‍ഡ് കംപാരറ്റീവ് റിലീജ്യനിലെ 37, അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചറിലെ 22 ബിരുദധാരികള്‍ക്കാണ് ഹുദവി പട്ടം നല്‍കിയത്. ഇതില്‍ 17 പേര്‍ വാഴ്സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷനു കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.ഒരു വ്യാഴവട്ട കാലത്തെ ദാറുല്‍ഹുദാ വിദ്യാഭ്യാസത്തോടൊപ്പം രണ്ട് വര്‍ഷത്തെ നിര്‍ബന്ധിത വിദ്യാഭ്യാസ-സാമൂഹിക സേവനം കൂടി പൂര്‍ത്തീകരിച്ചവര്‍ക്കാണ് ബിരുദം നല്‍കിയത്. ഖുര്‍ആന്‍ പഠന വിഭാഗത്തില്‍ ...
Other

ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്വല സമാപ്തി

ചെമ്മാട്: വിദ്യാഭ്യാസ-ശാക്തീകരണ രംഗത്ത് സമന്വയ സംവിധാനത്തിലൂടെ വിപ്ലവം തീര്‍ത്ത് ദാറുല്‍ഹുദാ ഇസ് ലാമിക സര്‍വകലാശാലയുടെ ബിരുദദാന സമ്മേളനത്തിന് ഉജ്വല സമാപ്തി.176 യുവ പണ്ഡിതര്‍ മൗലവി ഫാളില്‍ ഹുദവി ബിരുദ പട്ടം ഏറ്റുവാങ്ങി പ്രബോധന വീഥിയിലേക്കിറങ്ങി. മതപ്രബോധന രംഗത്ത് നൂതന സാധ്യതകള്‍ ഉപയോഗപ്പെടുത്തി ക്രിയാത്മകവും കാലോചിതവുമായ ഇടപെടലുകള്‍ നടത്താന്‍ തങ്ങള്‍ സന്നദ്ധരാണെന്ന പ്രതിജ്ഞയുമായി ഹുദവി പട്ടം ഏറ്റുവാങ്ങിയതോടെ, ദാറുല്‍ഹുദായില്‍ നിന്നു ബിരുദം സ്വീകരിച്ചവരുടെ എണ്ണം 2602 ആയി. ഇതില്‍ 151 പേര്‍ കേരളേതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.ബിരുദദാന സമ്മേളനം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ബിരുദദാനം നിര്‍വഹിച്ചു. വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷായി. ബിരുദദാന പ്രഭാഷണവും അദ്ദേഹം നടത്തി. തുറമുഖ-പുരാ...
Other

ദാറുല്‍ഹുദാ ബിരുദദാന സമ്മേളനത്തിന് ഉജ്ജ്വല തുടക്കം

തിരൂരങ്ങാടി ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന-മഅ്‌റാജ് പ്രാര്‍ത്ഥനാ സമ്മേളനത്തിന് ഹിദായ നഗറില്‍ പ്രൗഢഗംഭീര തുടക്കം.ദാറുല്‍ഹുദാ മാനേജിങ് കമ്മിറ്റി ട്രഷറര്‍ കെ.എം സെയ്ദലവി ഹാജി പുലിക്കോട് പതാക ഉയര്‍ത്തിയതോടെയാണ് രണ്ട് ദിവസത്തെ വാഴ്‌സിറ്റിയുടെ ബിരുദദാന-പ്രാര്‍ത്ഥനാ സമ്മേളനത്തിന് തുടക്കമായത്.വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ജനറല്‍ സെക്രട്ടറി യു.ശാഫി ഹാജി ചെമ്മാട്, ഇബ്രാഹീം ഫൈസി തരിശ്, ഇസ്ഹാഖ് ബാഖവി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, കലാം മാസ്റ്റര്‍, സിദ്ദീഖ് ഹാജി ചെറുമുക്ക്, വി.പി കോയ ഹാജി ഉള്ളണം, കുട്ട്യാലി ഹാജി പറമ്പില്‍ പീടിക സംബന്ധിച്ചു.ദാറുല്‍ഹുദായുടെ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, ഡിഗ്രി പഠനവും ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹ്, അഖീദ ആന്‍ഡ് ഫിലോസഫി, ദഅ്‌വാ ആന്‍ഡ് കംപാരറ്റീവ് റിലീജ്യന്‍, അറബ...
Local news, Other

ദാറുല്‍ഹുദാ ബിരുദദാന- മിഅ്‌റാജ് സമ്മേളനത്തിന് നാളെ തുടക്കം

ചെമ്മാട്: ദാറുല്‍ഹുദാ ഇസ്‌ലാമിക സര്‍വകലാശാലയുടെ ബിരുദദാന-മിഅ്‌റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനത്തിന് 27 ന് ഞായറാഴ്ച തുടക്കമാകും. സമ്മേളനത്തിന്റെ മുഴുവന്‍ ഒരുക്കങ്ങളും പൂര്‍ത്തിയായതായും കോവിഡ് പശ്ചാത്തലത്തില്‍ നിയന്ത്രണങ്ങളോടെയാണ് ഇത്തവണത്തെ പരിപാടികളെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദാറുല്‍ഹുദായുടെ സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി, ഡിഗ്രി പഠനവും ഖുര്‍ആന്‍ ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഹദീസ് ആന്‍ഡ് റിലേറ്റഡ് സയന്‍സസ്, ഫിഖ്ഹ് ആന്‍ഡ് ഉസ്വൂലുല്‍ ഫിഖ്ഹ്, അഖീദ ആന്‍ഡ് ഫിലോസഫി, ദഅ്‌വാ ആന്‍ഡ് കംപാരറ്റീവ് റിലീജ്യന്‍, അറബിക് ലാംഗ്വേജ് ആന്‍ഡ് ലിറ്ററേച്ചര്‍ എന്നീ ആറ് ഡിപ്പാര്‍ട്ട്‌മെന്റുകളിലായി പിജി പഠനവും പൂര്‍ത്തിയാക്കിയ 176 പണ്ഡിതര്‍ക്കാണ് ഇത്തവണ ഹുദവി ബിരുദം നല്‍കുന്നത്. ഇതില്‍ 17 പേര്‍ വാഴ്‌സിറ്റിയുടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കീഴില്‍ പഠനം പൂര്‍ത്തിയാക്കിയ കേരളേതര സംസ്ഥാനങ്...
Other

ദാറുല്‍ഹുദാ ബിരുദദാന മിഅ്റാജ് സമ്മേളനം ഈ മാസം 27,28 ന്

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്്ലാമിക സര്‍വകലാശാലയുടെ ബിരുദദാന മിഅ്റാജ് ദിന പ്രാര്‍ത്ഥനാ സമ്മേളനത്തിനു അന്തിമരൂപമായി.ഫെബ്രു. 27,28 തിയ്യതികളില്‍ നടക്കുന്ന സമ്മേളനത്തില്‍ വാഴ്സിറ്റിയുടെ പന്ത്രണ്ട് വര്‍ഷത്തെ സമന്വയ പഠനം പൂര്‍ത്തിയാക്കിയ 174 യുവപണ്ഡിതര്‍ക്കു ബിരുദം നല്‍കും.27 ന് ഞായറാഴ്ച വൈകീട്ട് 4.30 ന് സമ്മേളന നഗരിയില്‍ പതാക ഉയര്‍ത്തും. 7.30 ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ബിരുദധാരികളുടെ സംഗമം നടക്കും.സ്ഥാപക നേതാക്കളുടെ മഖ്ബറകളിലൂടെയുള്ള സ്മൃതിപഥ പ്രയാണവും 27 ന് നടക്കും.28 ന് തിങ്കളാഴ്ച രാവിലെ 10 ന് ഹുദവി സംഗമവും സ്ഥാന വസ്ത്ര വിതരണവും വൈകുന്നേരം  4.30 ന് ഖുര്‍ആന്‍ ഖത്മ് ദുആ സദസ്സും നടക്കും.വൈകീട്ട ഏഴിന് നടക്കുന്ന ബിരുദദാന മിഅ്റാജ് പ്രാര്‍ത്ഥനാ സമ്മേളനത്തില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജന.സെക്രട്ടറി കെ....
Other

15 മണിക്കൂര്‍ കൊണ്ട് ഖുര്‍ആന്‍ മന:പാഠം ഓതി ശ്രദ്ധേയനായി പതിനൊന്നുകാരന്‍

തിരൂരങ്ങാടി: 15 മണിക്കൂര്‍ സമയം കൊണ്ട് വിശുദ്ധ ഖുര്‍ആന്‍ 30 ജുസ് മനഃപാഠം ഓതി മമ്പുറം ഹിഫ്‌ള് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി ഹാഫിള് മുഹമ്മദ് അനസ് വിളയില്‍ ശ്രദ്ധേയനായി .ഞായറാഴ്ച രാവിലെ 6:40 ന് തുടങ്ങി തിങ്കളാഴ്ച പ്രഭാതസമയം 1:31 നായിരുന്നു മനഃപാഠം ഓതല്‍ പൂര്‍ത്തീകരിച്ചത്. 15 മണിക്കൂര്‍ കൊണ്ടാണ് ഈയൊരു സദുധ്യമം മുഹമ്മദ് അനസ് നിര്‍വഹിച്ചത്.വെറും 7 മാസം കൊണ്ട് ഖുര്‍ആന്‍ ഹിഫ്‌ള് പൂര്‍ത്തീകരിക്കുകയും നിലവില്‍ ദാറുല്‍ഹുദ സെക്കന്ററി വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അനസ് അബ്ദുസ്സലാം ബദ്രി, ആയിഷ എന്നിവരുടെ മകനാണ്.ദാറുല്‍ഹുദ സെക്രട്ടറി യു, ഷാഫി ഹാജി, എംകെ ജാബിര്‍ അലി ഹുദവി, പികെ അബ്ദു നാസര്‍ ഹുദവി, കെപി ജാഫര്‍ കൊളത്തൂര്‍, മമ്പുറം ഹിഫ്‌ള് കോളേജ് ഉസ്താദുമാരായ ഹാഫിള് ഐനുല്‍ ഹഖ് ഉസ്താദ്, ഹാഫിള് ജൗഹര്‍ ഹുദവി, ഹാഫിള് ഷബീര്‍ അലി ഹുദവി, ശുഐബ് ഹുദവി എന്നിവര്‍ സന്നിഹിതരായിരുന്നു. ...
Malappuram

സൈനുല്‍ ഉലമായുടെ വേര്‍പാടിന് നാളേക്ക് ആറ് വര്‍ഷം: നിത്യസ്മരണക്കായി ദാറുല്‍ഹുദായില്‍ ഗ്രന്ഥാലയം

തിരൂരങ്ങാടി: ദീര്‍ഘകാലം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമായുടെ ജന.സെക്രട്ടറിയും ദാറുല്‍ഹുദായുടെ പ്രിന്‍സിപ്പാലും പിന്നീട് സര്‍വകലാശാലയുടെ പ്രോ.ചാന്‍സലറുമായിരുന്ന സൈനുല്‍ ഉലമാ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ വേര്‍പാടിന് നാളേക്ക് ആറു വര്‍ഷം തികയുന്നു. മൂന്ന് പതിറ്റാണ്ട് കാലം താന്‍ അറിവു പകര്‍ന്ന ദാറുല്‍ഹുദാ കാമ്പസില്‍ അദ്ദേഹത്തിന്റെ അക്ഷര സ്മരണകള്‍ക്കായി പണിത ലൈബ്രറി, ഡിജിറ്റല്‍ ലാബ്, റീഡിങ് റൂം, സെമിനാര്‍ ഹാള്‍ എന്നിവ ഉള്‍കൊള്ളുന്ന സൈനുല്‍ ഉലമാ സ്മാരക ദാറുല്‍ഹിക്മ സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ (13 തിങ്കള്‍) വൈകീട്ട് ഏഴിന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. ലൈബ്രറി, റീഡിങ് റൂം നിലയുടെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി നടത്തും. സെമിനാര്‍ ഹാള്‍ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലിയും ഡിജിറ്റല്‍ ലൈബ്രറി കെ.പി.എ മജീദ് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും...
Malappuram

ദാറുൽഹുദ; സമന്വയ വിദ്യാഭ്യാസത്തിൻ്റെ മഹനീയ മാതൃക: മന്ത്രി അഹമ്മദ് ദേവർകോവിൽ

മത-ഭൗതിക സമന്വയവിദ്യാഭ്യാസ രംഗത്തെ ഇന്ത്യയിലെ മാതൃകസ്ഥാപനമാണ്ചെമ്മാട് ദാറുൽഹുദ ഇസ്ലാമിക് യൂനിവേഴ്സിറ്റിയെന്ന് സംസ്ഥാന തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു.കേരളിയ മുസ്ലിം മുന്നേറ്റത്തിന് നേതൃത്വം നൽകിയ സമസ്തയുടെ കിരീടത്തിലെ പൊൻതൂവലാണ് ദാറുൽ ഹുദ.ഉന്നതമായ മതപഠനം തേടി ഒരുകാലത്ത് കേരളീയ പണ്ഡിതർ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് പോയിരുന്ന കാലത്തിന് പകരം ദാറുൽഹുദ പോലുള്ള സ്ഥാപനങ്ങളെ തേടി കേരളേതര സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ നമ്മുടെ സംസ്ഥാനത്തേക്ക് വരുന്ന നിലയിൽനമ്മുടെ സമന്വയ വിദ്യാഭ്യാസ മേഖല വളർന്നിട്ടുണ്ടെന്നും മന്ത്രി ദേവർ കോവിൽ പറഞ്ഞു. ദാറുൽഹുദ ക്യാംപസിലെത്തിയ മന്ത്രിയെ ദാറുൽഹുദ സിക്രട്ടറി യു.ശാഫി ഹാജി, റെജിസ്ട്രർ ജാബിറലി ഹുദവി, സമസ്ത വിദ്യാഭ്യാസ ബോർഡ് സിക്രട്ടറി എം.അബൂബക്കർ മുസല്യാർ ചേളാരി ഡോ: അബ്ദുറഹിമാൻ വെളിമുക്ക്,ഹംസഹാജി മൂന്നിയൂർ, കെ.പി ശംസുഹാജി, കെ.സി മുഹമ...
Malappuram

രാഷ്ട്ര-സമുദായ പുരോഗതിക്ക് പണ്ഡിത ഇടപെടല്‍ നിര്‍ണായകം: ആലിക്കുട്ടി മുസ്‌ലിയാര്‍

ദാറുല്‍ഹുദായുടെ ഓണ്‍ലൈന്‍ കോഴ്‌സുകള്‍ വിപുലപ്പെടുത്താന്‍ ധാരണ തിരൂരങ്ങാടി: രാഷ്ട്ര പുരോഗതിക്കും സാമുദായിക വളര്‍ച്ചക്കും പണ്ഡിത ഇടപെടല്‍ നിര്‍ണായകമാണെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്‌ലിയാര്‍.ദാറുല്‍ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയുടെ സെനറ്റ് യോഗത്തെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നൂതന സംവിധാനങ്ങള്‍ ഫലപ്രദമായി ഉപയോഗിച്ച് വിദ്യാഭ്യാസ ശാക്തീകരണം സാധ്യമാക്കുന്നതിലൂടെ മാത്രമേ സമുദായത്തിന്റെ സമഗ്ര പുരോഗതി സാധ്യമാവുകയൊള്ളൂ എന്നും ദാറുല്‍ഹുദാ ദേശവ്യാപകമായി ആവിഷ്‌കരിക്കുന്ന വിദ്യാഭ്യാസ ജാഗരണ പദ്ധതികള്‍ ശ്ലാഘനീയമാണെന്നും അദ്ദേഹം പറഞ്ഞു.വൈസ് ചാന്‍സലര്‍ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.പുന:സംഘടിപ്പിച്ച അക്കാദമിക് കൗണ്‍സില്‍, പുതുതായി രൂപീകരിച്ച സെക്കന്‍ഡറി, സീനിയര്‍ സെക്കന്‍ഡറി എജ്യുക്കേഷന്‍ ബോര്‍ഡ് എന്നിവക്ക് സെനറ്റ് അംഗീകാര...
error: Content is protected !!