
ബെംഗളൂരു: കോലാറില്‍ ബൈക്കിലെത്തിയ ആറംഗ സംഘം കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊന്നു. ശ്രീനിവാസ്പുര സ്വദേശി എം ശ്രീനിവാസാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് സംഭവം. ശ്രീനിവാസ്പുരയിലെ ഹൊഗലെഗെരെ റോഡില്‍ റോഡ് നിര്‍മാണ ജോലികള്‍ പരിശോധിക്കാനെത്തിയപ്പോഴാണ് ശ്രീനിവാസിനെ അക്രമികള്‍ വെട്ടിയത്. വയറിലും കഴുത്തിലും നെഞ്ചിലുമായി ആഴത്തില്‍ വെട്ടേറ്റിരുന്നു. ശ്രീനിവാസിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.