
പാലക്കാട്: ബൈക്കില്‍ എത്തിയ അഞ്ചംഗ സംഘം കരാറുകാരനെ ആക്രമിച്ച കേസില്‍ ലീഗ് കൗണ്‍സിലറെ അറസ്റ്റ് ചെയ്തു. ചെര്‍പ്പുളശ്ശേരി നഗരസഭയിലെ മുസ്ലിം ലീഗ് പ്രതിനിധി പി. മൊയ്തീന്‍ കുട്ടിയെയാണ് ചെര്‍പ്പുളശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രില്‍ ആറിന് ഒറ്റപ്പാലം റോഡിലെ തൃക്കടീരിയില്‍ വെച്ച് ഗോപാലകൃഷണന്‍ എന്നയാളെ ആക്രമിച്ച് പണവും ബൈക്കും മൊബൈല്‍ ഫോണുകളും കവര്‍ന്നിരുന്നു. ഈ കേസിലാണ് മൊയ്ദീന്‍ കുട്ടി അറസ്റ്റില്‍ ആയത്. ക്വട്ടേഷന്‍ സംഘത്തെ പുറത്തു നിന്ന് നിയന്ത്രിച്ചതും മുഖ്യ സൂത്രധാരനും മൊയ്തീന്‍ കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ ആണെന്ന് പൊലീസ് കണ്ടെത്തി. ഹൈക്കോടതി മൊയ്തീന്‍കുട്ടിക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കര്‍ശന ഉപാധികളോടെ വിട്ടയച്ചു.