Sunday, August 17

ബാങ്കിൽ മുക്കുപണ്ടം പണയം വെച്ച കേസിൽ ചേനക്കലങ്ങാടി സ്വദേശി പിടിയിൽ

തിരൂരങ്ങാടി : ചേളാരി ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവാവ് അറസ്റ്റിൽ. ചെനക്കലങ്ങാടി മുണ്ടിയൻമാട് സ്വദേശി കെ.കെ. മുഹമ്മദ് സാലി (30) യെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 17 ന് സ്വർണ വളകളെന്ന് തെറ്റിദ്ധരിപ്പിച്ച് 16.45 ഗ്രാം തൂക്കം വരുന്ന വളകൾ പണയം വെച്ച് 63500 രൂപ വായ്പ വാങ്ങിയിരുന്നു. ബ്രാഞ്ച് മാനേജർ പി.ടി. മുഹമ്മദ് ഷാഫി പരാതി നൽകിയതിനെ തുടർന്ന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.

error: Content is protected !!