എആർ നഗർ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്

തിരൂരങ്ങാടി : എ ആർ നഗർ സർവ്വീസ് സഹകരണ ബാങ്കിന്റെ 2 ബ്രാഞ്ചുകളിൽ മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ്‌. 2 ബ്രാഞ്ചുകളിൽ 2 പേർ മുക്കുപണ്ടം പണയം വെച്ച് 7 ലക്ഷത്തിലധികം രൂപ തട്ടി. തിരൂരങ്ങാടി സ്വദേശി ചൂണ്ടയിൽ ഹാസിമുദ്ധീൻ കൊളപ്പുറം ബ്രാഞ്ചിൽ 50 ഗ്രാം പണയം വെച്ച് 206800 രൂപയും മമ്പുറം ബ്രാഞ്ചിൽ നിന്ന് 134500 രൂപയും പണം തട്ടി. മുന്നിയൂർ ചുഴലി സ്വദേശി കുന്നുമ്മൽ സമീർ മമ്പുറം ബ്രാഞ്ചിൽ നിന്ന് 4 ലക്ഷം രൂപ തട്ടി. ബാങ്കുകാർ സംശയം തോന്നി സമീറിനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. ഇരുവർക്കുമെതിരെ ബ്രാഞ്ച് മാനേജർമാർ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു.

error: Content is protected !!