ഷാർജയിൽ നിന്ന് വന്ന യാത്രക്കാരന് ഒമിക്രോൺ പോസിറ്റീവ്

മലപ്പുറത്ത് ഒമൈക്രോണ്‍ സ്ഥിരീകരിച്ചു. ഈ മാസം 14 ന് ഷാര്‍ജയില്‍ നിന്നെത്തിയ 36 കാരന്‍ മംഗളുരു സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ് ഈ വ്യക്തി. ഒമൈക്രോണ്‍ ബാധിതന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. മലപ്പുറത്തെ കേസ് കൂടി കണക്കിലെടുത്താല്‍ നിലവില്‍ സംസ്ഥാനത്ത് എട്ട് പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ വരെ സ്ഥിരീകരിച്ച ഏഴ് പേരുടെ സമ്ബര്‍ക്കപ്പട്ടികയിലുള്ളവരുടെ പരിശോധന ഫലങ്ങളും ഇന്ന് പുറത്ത് വന്നേക്കും.

ഇദ്ദേഹം ടാൻസാനിയയിൽ പോയിരുന്നു. എവിട്ന്ന്ആആണ് രോഗം വന്നത് എന്നത് വ്യക്തമായിട്ടില്ല.

error: Content is protected !!