തിരൂരങ്ങാടി: സേവനപാതയിൽ വിപ്ലവം രചിക്കുന്ന എൻ.എസ്.എസ് ഈ കാലഘട്ടത്തിലെ യുവത്വത്തിൽ കണ്ടുവരുന്ന ലഹരി ഉപയോഗത്തിന്നെതിരെ ബോധവൽകരണത്തിന് നേതൃത്വം നൽകാൻനാഷണൽ സ്കീം വളണ്ടിയർമാർക്ക് സാധിക്കേണ്ടതുണ്ടന്ന് കെ.പി.എ മജീദ് എം.എൽ.എ. പറഞ്ഞു.
തിരൂരങ്ങാടി ഓറിയൻറൽ ഹയർ സെക്കണ്ടറി സ്കൂൾ എൻ.എസ്.എസ് സപ്തദിന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിൻസിപ്പാൾ ഒ. ഷൗക്കത്തലി അധ്യക്ഷനായിരുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുന്നതിന്.. https://chat.whatsapp.com/FHe4puzUz5l4aryANMURgz
ഇടം എന്ന പേരിൽ ക്യാമ്പിൽ തനതിടം തയ്യാറാക്കുക, ക്യാമ്പസിൽ കൃഷിയിടം സജ്ജമാക്കുക, വയോജനങ്ങൾ നേരിടുന്ന മാനസിക പ്രയാസങ്ങളുമായി ബന്ധപ്പെട്ട പഠനം, ഭരണഘടന വാരാചരണവുമായി ബന്ധപ്പെട്ട ക്യാമ്പയിൻ, ലിംഗനീതിയുമായി ബന്ധപ്പെട്ട പ്രവർത്തനം, വൈവിധ്യമാർന്ന ക്ലാസ്സുകൾ സംഘടിപ്പിക്കൽ, വിവിധ നിർമ്മാണ പ്രവർത്തനങ്ങൾ, തനത് പ്രവർത്തനങ്ങൾ ക്യാമ്പിന്റെ ഭാഗമായി നടക്കുന്നു. മുൻ പ്രിൻസിപ്പാൾ എൽ. കുഞ്ഞഹമ്മദ്, ഹെഡ് മാസ്റ്റർ ടി. അബ്ദു റഷീദ്, തഹസിൽദാർ പി.ഒ. സാദിഖ്, സ്റ്റാഫ് സെക്രട്ടറി ടി. മമ്മദ്, കോഡിനേറ്റർ ടി. അസ്സൻ കോയ ,പി.ജാഫർ, യു.ടി.അബൂബക്കർ, ഷഹീദ ടീച്ചർ, മുനീർ താനാളൂർ, ഫൈസൽ, ഷാഫി, മുബീന, ഫർഹത്ത് എന്നിവർ സംസാരിച്ചു.