കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അറിയിപ്പുകള്‍

ബോട്ടണി പഠനവകുപ്പില്‍ ടിഷ്യൂകള്‍ച്ചര്‍ ഡിപ്ലോമ കോഴ്സ്

കാലിക്കറ്റ് സര്‍വകലാശാല ബോട്ടണി പഠനവകുപ്പില്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള സസ്യങ്ങളുടെ ടിഷ്യൂകള്‍ച്ചര്‍ ഡിപ്ലോമ കോഴ്സ് (Diploma in Commercial Tissue Culture in Agri-Horticultural Crops) ആരംഭിക്കുന്നു. ഒരു വര്‍ഷമാണ് കോഴ്സിന്‍റെ കാലാവധി. പരിശീലന കാലത്ത് ടിഷ്യൂകള്‍ച്ചര്‍ വഴി കര്‍ഷകര്‍ക്ക് ആവശ്യമായ വാഴ, ഓര്‍ക്കിഡുകള്‍, ആന്തൂറിയം തുടങ്ങി നഴ്സറികളില്‍ ലഭ്യമായ ചെടികളുടെ ടിഷ്യൂകള്‍ച്ചര്‍ സാങ്കേതികവിദ്യയും ഫലവൃക്ഷങ്ങളായ മാവ്, മാതളം, പേരക്ക തുടങ്ങിയ ചെടികളുടെ ബഡ്ഡിങ്ങ്, ഗ്രാഫ്റ്റിങ്ങ്, മറ്റു നഴ്സറി ടെക്നിക്കുകള്‍, ഗ്രീന്‍ ഹൗസ് മാനേജ്മെന്‍റ് തുടങ്ങി വിവിധങ്ങളായ കാര്‍ഷിക വിദ്യകളും പരിശീലിപ്പിക്കും. ആറു മാസത്തെ പരിശീലനത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ വിവിധ സ്ഥലങ്ങളിലുള്ള ടിഷ്യൂകള്‍ച്ചര്‍ പൈലറ്റ് പ്ലാന്‍റുകളില്‍ ആറു മാസത്തെ പ്രായോഗിക പരിശീലനത്തിനുള്ള സൗകര്യവും ഉണ്ടായിരിക്കും. കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വന്തമായി നഴ്സറി തുടങ്ങുന്നതിനും, വിദേശത്തും സ്വദേശത്തും വിപണന സാധ്യതയുള്ള ചെടികളുടെ ടിഷ്യൂകള്‍ച്ചര്‍ വഴിയുള്ള പ്രജനനത്തിനുള്ള സാങ്കേതിക വിദ്യ നേടിയെടുക്കുന്നതിനും കഴിയും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോൺ:- 9497192730.

പി.ആര്‍. 617/2024

പരീക്ഷാ അപേക്ഷ

നാലാം സെമസ്റ്റർ എം.വോക്. (2020 പ്രവേശനം) മൾട്ടിമീഡിയ / അപ്ലൈഡ് ബയോടെക്നോളജി ഏപ്രിൽ 2023 സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്കും (2021 & 2022 പ്രവേശനം) മൾട്ടിമീഡിയ / അപ്ലൈഡ് ബയോടെക്നോളജി / സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് / (2020 പ്രവേശനം മുതൽ) സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്‌സ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്കും പിഴ കൂടാതെ 29 വരെയും 180/- രൂപ പിഴയോടെ ജൂൺ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 15 മുതൽ ലഭ്യമാകും.

രണ്ടാം സെമസ്റ്റർ എം.വോക്. (2023 പ്രവേശനം) സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് വിത് സ്പെഷ്യലൈസേഷൻ ഇൻ ഡാറ്റാ അനലറ്റിക്‌സ് / അപ്ലൈഡ് ബയോടെക്നോളജി ഏപ്രിൽ 2024 റഗുലർ പരീക്ഷക്ക് പിഴ കൂടാതെ 29 വരെയും 180/- രൂപ പിഴയോടെ ജൂൺ നാല് വരെയും അപേക്ഷിക്കാം. ലിങ്ക് 15 മുതൽ ലഭ്യമാകും.

പി.ആര്‍. 618/2024

ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ 2018 പ്രവേശനം വിദ്യാർഥികൾക്കായുള്ള ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ എം.എ. / എം.എസ് സി. / എം.കോം. / എം.എസ്.ഡബ്ല്യൂ (CUCSS-PG) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ  സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം ജൂൺ അഞ്ച് (ഒന്നാം സെമസ്റ്റർ), ജൂൺ 14 (രണ്ടാം സെമസ്റ്റർ), ജൂൺ 24 (മൂന്നാം സെമസ്റ്റർ), ജൂലൈ മൂന്ന് (നാലാം സെമസ്റ്റർ) തീയതികളിൽ തുടങ്ങും. കേന്ദ്രം: ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.

പി.ആര്‍. 619/2024

പരീക്ഷാഫലം

നാലാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. (ഹോണേഴ്‌സ്) ഏപ്രിൽ 2023 റഗുലർ / സപ്ലിമെന്ററി, നവംബർ 2023 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം. 

പി.ആര്‍. 620/2024

പുനർമൂല്യനിർണയ ഫലം

മൂന്നാം സെമസ്റ്റർ എം.എ. മലയാളം / എം.എ. മലയാളം വിത് ജേണലിസം / എം.എ. സാൻസ്ക്രിറ്റ് ലാംഗ്വേജ് ആൻ്റ് ലിറ്ററേച്ചർ (ജനറൽ) നവംബർ 2023 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആര്‍. 621/2024

error: Content is protected !!