കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി മലപ്പുറം സ്വദേശിനിയായ യുവതി

Copy LinkWhatsAppFacebookTelegramMessengerShare

തൃശൂര്‍ : കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി മലപ്പുറം സ്വദേശിനിയായ യുവതി. തിരുനാവായ സ്വദേശിയുടെ ഭാര്യയാണ് ബസില്‍ പെണ്‍കുട്ടിക്ക് ജന്മം നല്‍കിയത്. തൃശൂരില്‍ നിന്നും തിരുനാവായിലേക്ക് പോവുന്നതിനിടെ കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യവേ തൃശൂര്‍ തൊട്ടിപ്പാലത്ത് വച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് ബസ് അമല ആശുപത്രിയിലേക്ക് തിരിച്ചുവിട്ടെങ്കിലും ആശുപത്രിയിലെത്തുന്നതിനു മുന്‍പ് യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി.

ബസ് ആശുപത്രിയില്‍ എത്തുമ്പോഴേക്കും പ്രസവത്തിന്റെ 80 ശതമാനത്തോളം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെ ഡോക്ടറും നേഴ്സും ബസില്‍ വെച്ച് തന്നെ പ്രസവമെടുക്കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!