കീം മോക് പരീക്ഷ
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് (ഐ.ഇ.ടി.) കോളേജിന്റെ ആഭിമുഖ്യത്തിൽ 2024 കീം പ്രവേശന പരീക്ഷയ്ക്കായി തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി കീം മോക് പരീക്ഷ സഘടിപ്പിക്കുന്നു. 31-ന് രാവിലെ 10.30 മുതൽ 1.30 വരെ ഓൺലൈനായാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് www.cuiet.info, mocktest@cuiet.info, 9188400223. കീം എഴുതാത്തവർക്കും പ്രവേശനത്തിന് അവസരമുണ്ട്. ഫോൺ: 9567172591.
പി.ആർ. 693/2024
ഫീൽഡ് ഇൻവെസ്റ്റിഗേറ്റർ നിയമനം
“കോവിഡ് 19 കാലത്തെ ആദിവാസി വിദ്യാർഥികളുടെ പ്രാഥമിക വിദ്യാഭ്യാസത്തിലെ അസമത്വങ്ങളെ ആസ്പദമാക്കിയുള്ള ഒരു പഠനം” എന്ന വിഷയത്തിൽ ഗവേഷണത്തിന് മൂന്നര മാസത്തേക്ക് ഫീൽഡ് ഇൻവെസ്റ്റിഗേറ്ററെ നിയമിക്കുന്നു. യോഗ്യത:- ഏതെങ്കിലും വിഷയത്തിൽ 55% മാർക്കോടെ ബിരുദം. കാറ്റഗറി: ഇ.ടി.ബി. ഒരൊഴിവാണുള്ളത്. വാക്-ഇൻ-ഇൻറർവ്യു ജൂൺ അഞ്ചിന് രാവിലെ 10.30-ന് കാലിക്കറ്റ് സർവകലാശാലാ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠനവകുപ്പിൽ നടക്കും.കൂടുതൽ വിവരങ്ങൾക്ക് ഡോ. സി. ശ്യാമിലി, പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ, ഐ.സി.എസ്.എസ്.ആർ. പ്രൊജക്റ്റ്, ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ് പഠന വകുപ്പ് കാലിക്കറ്റ് സർവകലാശാലാ, മെയിൽ ഐഡി:- drsyamili@uoc.ac.in. വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ.
പി.ആർ. 694/2024