Sunday, August 17

ഹജ്ജ് കർമത്തിനിടെ തിരൂർ സ്വദേശി മക്കയിൽ കുഴഞ്ഞുവീണു മരിച്ചു

മക്ക : ഹജ്ജ് കർമ്മത്തിനിടെ തിരൂർ സ്വദേശി മക്കയിൽ കുഴഞ്ഞ് വീണ് മരിച്ചു. തിരൂർ വടക്കൻ മുത്തൂർ സ്വദേശി കാവുങ്ങ പറമ്പിൽ അലവി കുട്ടി ഹാജിയാണ് മരിച്ചത്. മുസ്ദലിഫയിൽ രാപാർത്ത ശേഷം മിനായിൽ നിന്ന് ജംറയിൽ കല്ലെറിയുന്നതിനിടെ അവശനായി കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മയ്യിത്ത് മക്കയിൽ ഖബറടക്കും.

error: Content is protected !!