മക്കയിൽ വാഹനാപകടം; പരപ്പനങ്ങാടി സ്വദേശി മരിച്ചു

മക്ക : മക്കയിലുണ്ടായ വാഹനാപകടത്തിൽ പരപ്പനങ്ങാടി സ്വദേശിയായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശിക്ക് പരിക്കേറ്റു. മലപ്പുറം പരപ്പനങ്ങാടി ഒട്ടുമ്മൽ കുപ്പാച്ചൻ ചെറിയ ബാവയുടെ മകൻ സഫ്‌വാൻ (35) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി ഒൻപതരയോടെ മക്കയിലെ സായിദിൽ വെച്ചാണ് അപകടം. നാദക് കമ്പനിയിൽ ഡ്രൈവർ ആയി ജോലി ചെയ്‌തു വരികയായിരുന്നു. വാനും കാറും കൂട്ടിയിടിച്ചാണ് അപകടം. കൂടെയുണ്ടായിരുന്ന കോഴിക്കോട് സ്വദേശിക്ക് അപകടത്തിൽ പരിക്കേൽകുകയും ചെയ്‌തിട്ടുണ്ട്. ഇദ്ദേഹം നിലവിൽ മക്കയിലെ നൂർ ആശുപത്രിയിൽ ചികിത്സയിലാണ്.

ഹന്നത് ആണ് ഭാര്യ. ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് ഉസ്മാൻ ഒട്ടുമ്മലിന്റെയും എസ് ടി യു നേതാവും മുൻ പരപ്പനങ്ങാടി പഞ്ചായത്ത് പ്രസിഡന്റുമായ ഉമ്മർ ഒട്ടുമ്മലിന്റെയും സഹോദര പുത്രനാണ് മരണപെട്ട സ്വഫ്‌വാൻ. മയ്യത്തുമായി ബന്ധപ്പെട്ട നടപടികൾ നടന്നുവരികയാണ്.

error: Content is protected !!