കണ്ണൂര്‍ / ചക്കരക്കല്‍: ഏച്ചുര്‍ മാച്ചേരിയില്‍ നമ്പ്യാര്‍ പീടികയ്ക്ക് സമീപം കുളത്തില്‍ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മൗവ്വഞ്ചേരി കാട്ടില്‍ പുതിയ പുരയില്‍ മിസ്ബുല്‍ ആമിര്‍ (12), മാച്ചേരി അനുഗ്രഹില്‍ ആദില്‍ ബിന്‍ മുഹമ്മദ് (11) എന്നിവരാണ് മരിച്ചത്. മാച്ചേരിയില്‍ മുത്തപ്പന്‍ ക്ഷേത്രത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കെട്ടുകുളത്തില്‍ ഇന്ന് ഉച്ചക്ക് 12.15 മണിയോടെയാണ് സംഭവം.
ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു കൂട്ടി സമീപത്തെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നുവെന്ന് തൊഴിലാളികള്‍ പറഞ്ഞു. കണ്ണൂരില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തുമ്പോഴെക്കും അടുത്ത വീട്ടില്‍ ജോലി ചെയ്യുന്നവരാണ് കുളത്തില്‍നിന്ന് പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ഇരുവരെയും രക്ഷിക്കാനായില്ല. വിവരമറിഞ്ഞ് ചക്കരക്കല്‍ പോലീസും സ്ഥലത്തെത്തിയിരുന്നു. അഞ്ചരക്കണ്ടി സ്‌കൂളിലെ ഏഴാംക്ലാസ് വിദ്യാര്‍ഥികളാണ് ആദിലും മിസ്ബുലും.