സ്‌പോട്ട് അഡ്മിഷന്‍
പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാഥികള്‍ക്ക് വയനാട് ചെതലയത്തുള്ള കാലിക്കറ്റ് സര്‍വകലാശാലാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രൈബല്‍ സ്റ്റഡീസ് ആന്റ് റിസര്‍ച്ചില്‍ താമസിച്ചു കൊണ്ട് പഠിക്കാവുന്ന ബി.കോം. ഹോണേഴ്സ് (കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍) കോഴ്സിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 15 നടക്കും. എസ്.എസ്.എല്‍.സി., പ്ലസ്ടു സര്‍ട്ടിഫിക്കറ്റ്, ക്യാപ് ഐ.ഡി., ടി.സി., കണ്ടക്ട്, കമ്മ്യുണിറ്റി, ഇന്‍കം, നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റുകള്‍, ഇക്വലവന്‍സി സര്‍ട്ടിഫിക്കറ്റ് ( ആവശ്യമാണെങ്കില്‍ ), ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്ക്, രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ സഹിതം രാവിലെ 11.30 – ന് ഐ.ടി.എസ്.ആര്‍. കാര്യാലയത്തില്‍ ഹാജരാകണം. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍. ഫോണ്‍ : 6282064516, 9744013474.
പരീക്ഷ മാറ്റി
അഫിലിയേറ്റഡ് കോളേജുകള്‍ / സെന്റര്‍ ഫോര്‍ ഡിസ്റ്റന്‍സ് ആന്റ് ഓണ്‍ലൈന്‍ എഡ്യൂക്കേഷന്‍ വിദ്യാര്‍ഥികള്‍ക്കായി ജൂലൈ 26 – ന് നടത്താന്‍ നിശ്ചയി രണ്ടാം സെമസ്റ്റര്‍ വിവിധ പി.ജി. ( CBCSS – PG ) ഏപ്രില്‍ 2024 / ഏപ്രില്‍ 2023 – റഗുലര്‍ / സപ്ലിമെന്ററി / ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ ( സ്‌പെഷ്യല്‍ പരീക്ഷകളും പുനഃപരീക്ഷകളും ഉള്‍പ്പെടെ ) ആഗസ്റ്റ് രണ്ടിന് നടത്തും. മറ്റു പരീക്ഷകള്‍, പരീക്ഷാ കേന്ദ്രം, സമയം എന്നിവയില്‍ മാറ്റമില്ല. വിശദ വിവരങ്ങള്‍ വെബ്സൈറ്റില്‍.
ബി.എഡ്. സെന്ററിൽ അധ്യപക നിയമനം
കോഴിക്കോട് കല്ലായിയിലുള്ള കാലിക്കറ്റ് സർവകലാശാലാ ടീച്ചർ എജ്യുക്കേഷൻ സെന്ററിൽ ( CUTEC ) കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ അറബിക് തസ്തികയിൽ ഒരൊഴിവ് ഉണ്ട്. അഭിമുഖത്തിന് ജൂലൈ 15 – ന് രാവിലെ 11 മണിക്ക് യോഗ്യതാ സർട്ടിഫിക്കറ്റുകൾ സഹിതം സെന്ററിൽ നേരിട്ട് ഹാജരാകാണം. ഫോൺ: 9447074350, 9447234113.
മഞ്ചേരിയിൽ സ്ഥിതിചെയ്യുന്ന കാലിക്കറ്റ് സർവകലശലാ ബി.എഡ്. സെന്ററിൽ ഫിസിക്കൽ എജ്യുക്കേഷൻ, ഫൈൻ ആർട്സ്, പെർഫോമിംഗ് ആർട്സ് ( മ്യൂസിക് / ഡാൻസ് / ഡ്രാമ ) എന്നീ വിഷയങ്ങളിൽ മണിക്കൂർ വേതനാടിസ്ഥാനത്തിൽ താത്കാലിക അധ്യാപക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദം. ഫിസിക്കൽ എജ്യുക്കേഷൻ അധ്യാപക നിയമനത്തിന് യോഗാ പരിശീലന യോഗ്യത അഭികാമ്യം. വയസ്, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ സ്വയം സാക്ഷ്യപെടുത്തിയ പകർപ്പുകളുമായി ജൂലൈ 17 – ന് രാവിലെ 11 മണിക്ക് മഞ്ചേരി ചെരണിയിലുള്ള ഓഫീസിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ : 9447120120.
പി.ആർ. 971/2024
അഫിലിയേറ്റഡ് കോളേജുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. പ്രവേശനം
അഫിലിയേറ്റഡ് കോളേജുകളിലെ 2024 – 2025 അധ്യയന വര്‍ഷത്തേക്കുള്ള ഇന്റഗ്രേറ്റഡ് പി.ജി. പ്രോഗ്രാമുകളുടെ പ്രവേശനത്തിന് ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത വിദ്യാർഥികൾ നേരത്തെ സമർപ്പിച്ച അപേക്ഷയിൽ തെറ്റുകൾ ഉണ്ടെങ്കിൽ തിരുത്തുന്നതിനും (ഇ-മെയിൽ ഐ.ഡി., മൊബൈൽ നമ്പർ, പേര്, രജിസ്റ്റർ നമ്പർ, ജനന തിയതി എന്നിവ ഒഴികെ) പുതുതായി കൂട്ടിച്ചേർക്കലുകൾ നടത്തുന്നതിനുമുള്ള സൗകര്യം ജൂലൈ 11 മുതൽ 15 വരെ ലഭ്യമാകും. ഫസ്റ്റ് ഓപ്‌ഷനിൽ അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവർ, ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരായി ഹയർ ഓപ്‌ഷനുകൾ റദ്ദ് ചെയ്ത് പ്രവേശനം നേടിയവർ എന്നിവരൊഴികെ എല്ലാവർക്കും തിരുത്തലിനുള്ള സൗകര്യം ലഭ്യമാകും. അലോട്ട്മെന്റ് ലഭിച്ച് സർവകലാശാല നിർദേശങ്ങൾ പാലിക്കാതെ വിവിധ ഘട്ടങ്ങളിൽ അലോട്ട്മെന്റിൽ നിന്ന് പുറത്തു പോയവർ എഡിറ്റ് ചെയ്ത് അപേക്ഷ പൂർത്തീകരിച്ചാൽ മാത്രം റാങ്ക് ലിസ്റ്റിലേക്ക് പരിഗണിക്കുന്നതായിരിക്കും. ജൂലൈ 11 മുതൽ 15 വരെ ലേറ്റ് രജിസ്ട്രേഷന്‍ സൗകര്യം ഉണ്ടായിരിക്കുന്നതല്ല.
പി.ആർ. 972/2024
ഡെസർട്ടേഷൻ സമർപ്പണം
നാലാം സെമസ്റ്റർ എം.ബി.എ. ഇന്റർനാഷണൽ ഫിനാൻസ്, ഹെൽത് കെയർ മാനേജ്‌മന്റ് (CUCSS) ജൂലൈ 2024 പരീക്ഷയുടെ ഡെസർട്ടേഷൻ പരീക്ഷാഭവനിൽ സമർപ്പിക്കേണ്ട അവസാന തീയതി ജൂലൈ 29.
പി.ആർ. 973/2024
വൈവ
വിദൂര വിദ്യാഭാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.കോം. ( SDE – CBCSS ) ഏപ്രിൽ 2024 വൈവ നടത്തപ്പെടുന്ന ജില്ല, കേന്ദ്രം, തീയതിൽ എന്നിവ ക്രമത്തിൽ. (1) തൃശ്ശൂർ – ശ്രീ. സി. അച്യുത മേനോൻ ഗവ കോളേജ് – ജൂലൈ 18, 20. (2) പാലക്കാട് – എസ്.എൻ.ജി.എസ് കോളേജ് പട്ടാമ്പി – ജൂലൈ 18. (3) മലപ്പുറം – എം.ഇ.എസ്. കേവീയം കോളേജ് വളാഞ്ചേരി – ജൂലൈ 20, 21. (4) വയനാട് ഡബ്ല്യൂ..എം.ഒ. കോളേജ് മുട്ടിൽ – ജൂലൈ 23. (5) കോഴിക്കോട് – ഗവ കോളേജ് മടപ്പള്ളി – ജൂലൈ 20, 27.
തൃശ്ശൂർ, പാലക്കാട് ജില്ലകളിലെ വിദൂര വിദ്യാഭാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ. ഇക്കണോമിക്സ് ( SDE – CBCSS ) ഏപ്രിൽ 2024 വൈവ ജൂലൈ 15, 17, 18, 19 തീയതികളിയിൽ നടക്കും. കേന്ദ്രം : പഴഞ്ഞി എം.ഡി. കോളേജ് തൃശ്ശൂർ. കോഴിക്കോട്, മലപ്പുറം, വായനാട് ജില്ലകളിലെ വിദ്യാർഥികൾക്കായുള്ള വൈവ ജൂലൈ 17, 18, 19 തീയതികളിലും നടക്കും. കേന്ദ്രം : ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ് കോഴിക്കോട്.
വിദൂര വിദ്യാഭാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ. സംസ്‌കൃതം (ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ, സാഹിത്യ) ( SDE – CBCSS ) ഏപ്രിൽ 2024 വൈവ ജൂലൈ 19-ന് നടക്കും. കേന്ദ്രം : എസ്.എൻ.ജി.എസ്. കോളേജ് പട്ടാമ്പി.
വിദൂര വിദ്യാഭാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ. പൊളിറ്റിക്കൽ സയൻസ് ( SDE – CBCSS ) ഏപ്രിൽ 2024 വൈവ ജൂലൈ 17-ന് തുടങ്ങും. കേന്ദ്രം : പൊളിറ്റിക്കൽ സയൻസ് പഠന വകുപ്പ് കാലിക്കറ്റ് സർവകലാശാലാ കാമ്പസ്.
വിദൂര വിദ്യാഭാസ വിഭാഗം വിദ്യാർഥികൾക്കായുള്ള നാലാം സെമസ്റ്റർ എം.എ. ഇംഗ്ലീഷ് ( SDE – CBCSS ) ഏപ്രിൽ 2024 വൈവ ജൂലൈ 18-ന് തുടങ്ങും. കേന്ദ്രം : കോഴിക്കോട് സെന്റ് ജോസഫ് കോളേജ് ദേവഗിരി.
നാലാം സെമസ്റ്റർ എം.ടി.എച്ച്.എം. ഏപ്രിൽ 2024 പരീക്ഷയുടെ പ്രോജക്ട് ഇവാലുവേഷനും വൈവയും ജൂലൈ 12-ന് നടക്കും. കേന്ദ്രം: എം.ഇ.എസ്. ആർട്സ് ആന്റ് സയൻസ് കോളേജ് പെരിന്തൽമണ്ണ. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പി.ആർ. 974/2024
പരീക്ഷ
മൂന്നാം വർഷ ഇന്റഗ്രേറ്റഡ് ബി.പി.എഡ്. (2016 പ്രവേശനം മുതൽ) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 30-ന് തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റിൽ.
പി.ആർ. 975/2024
പരീക്ഷാഫലം
രണ്ട്, നാല് സെമസ്റ്റർ ( CUCSS ) എം.സി.എ. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 20 വരെ അപേക്ഷിക്കാം.
അഞ്ചാം സെമസ്റ്റർ ബി.ടെക്. ( 2004 സ്‌കീം – 2004 മുതൽ 2008 വരെ പ്രവേശനം ) ഏപ്രിൽ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.
പി.ആർ. 976/2024