Monday, December 22

വെളിമുക്ക്‌ ആലുങ്ങൽ സ്വദേശി ജിസാൻ അബു അരീഷിൽ മരണപ്പെട്ടു

ജിസാൻ അബു അരീഷിൽ ജോലി ചെയ്തു വരികയായിരുന്ന വെളിമുക്ക്‌ ആലുങ്ങൽ സ്വദേശി ഇല്ലിക്കൽ അബ്ദുൽ നസീർ (52 വയസ്സ്‌) ഹൃദയാഘാതം മൂലം മരണപ്പെട്ടു.ജിസാൻ അബു അരീഷിലെ ബകാലയിൽ രണ്ട്‌ വർഷത്തോളമായി ജോലി ചെയ്തു വരികയായിരുന്ന നസീർ ആർദ്ദ,തായിഫ്‌ എന്നിവിടങ്ങളിലും ദീർഘകാലം പ്രവാസം അനുഷ്ടിച്ചിട്ടുണ്ട്‌.

ജിസാൻ ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നത്. മുഹമ്മദ്കുട്ടി ഖദീജ ദമ്പതികളുടെ മകനാണ് മരണപ്പെട്ട നസീർ.ഭാര്യ സുനീറ.സുഹാദ്‌,ഫസ്ലുൽ ഫാരിസ,അസ്ലഹ തുടങ്ങിയവർ മക്കളുമാണ്.

error: Content is protected !!