വേങ്ങര : സാധാരണക്കാര്‍ക്ക് ഓണക്കാലങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ക്ക് ആശ്രയിക്കുന്ന കണ്‍സ്യൂമര്‍ ഫെഡിന്റെ ഓണചന്തയില്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്തിനെ അവഗണിച്ചതായി പരാതി. ബ്ലോക്ക് പരിധിയിലെ പഞ്ചായത്തുകളില്‍ ഒരു വേങ്ങര പറപ്പൂര്‍ പഞ്ചായത്തില്‍ ഓണ ചന്ത അനുവദിച്ചപ്പോള്‍ നാല് പഞ്ചായത്തില്‍ അനുവദിച്ചില്ല. ഇതോടെ സാധാരണക്കാര്‍ ദുരിതത്തിലായിരിക്കുകയാണ്. സാധാരണക്കാരും കര്‍ഷകരും കൂലിപ്പണിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ തിങ്ങി താമസിക്കുന്ന വേങ്ങര ബ്ലോക്ക് പരിധിയിലെ കണ്ണമംഗലം, ഊരകം, എ.ആര്‍ നഗര്‍, തെന്നല എന്നീ നാല് ഗ്രാമപഞ്ചായത്തുകള്‍ കണ്‍സ്യൂമര്‍ ഫെഡ് ഓണച്ചന്തകള്‍ അനുവദിച്ച ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ല.
ഓണത്തിന് വേങ്ങര ബ്ലോക്ക് പരിധിയിലെ ഗ്രാമപ ഞ്ചായത്തുകളില്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന ഓണച്ച ന്തകള്‍ ആരംഭിക്കണമെന്ന് ബ്ലോക്ക് വൈസ് പ്രസിഡന്റ പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ ഭക്ഷ്യവകുപ്പ് മന്ത്രിക്കും കണ്‍സ്യൂമര്‍ ചെയര്‍മാനും അയച്ച കത്തില്‍ ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ തന്നെ പറപ്പൂര്‍ പഞ്ചായത്തില്‍ രണ്ട് ഓണ ചന്ത അനുവദിച്ചിട്ടുണ്ട്. വള്ളിക്കുന്ന് തേഞ്ഞിപ്പലം പഞ്ചായത്തുകളിലും രണ്ട് വീതം കണ്‍സ്യൂമര്‍ഫെഡ് ഓണചന്തകള്‍ അനുവദിച്ചിട്ടുണ്ട്. സഹകരണ വകുപ്പാണ് ഇത് സംബന്ധിച്ച് ലിസ്റ്റ് നല്‍കുന്നത്. എന്നാല്‍ ബ്ലോക്ക് പരിധിയിലെ നാല് പഞ്ചായത്തുകളെ അവഗണിച്ചതില്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്ററും കണ്ണമംഗലം മുസ്ലിം ലീഗ് കമ്മിറ്റിയും പ്രതിഷേധിച്ചു
കണ്‍സ്യൂമര്‍ ഫെഡ് സാധാരണക്കാര്‍ക്ക് ഓണക്കാലങ്ങളില്‍ നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ ലഭ്യമാക്കുന്നതിനായി സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ കണ്‍സ്യൂമര്‍ഫെഡ് നടത്തുന്ന ഓണച്ചന്തകള്‍ വലിയൊരു അളവില്‍ സാധാരണക്കാര്‍ക്ക് പ്രയോജനപ്പെടുന്ന സംവിധാനമാണ്. 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സി ഡി നിരക്കില്‍ ഓണക്കാലത്ത് ലഭ്യമാക്കാനുള്ള അവസരമാണ് ഇതിലൂടെ കണ്ണമംഗലം, ഊരകം, എ.ആര്‍ നഗര്‍, തെന്നല പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് നഷ്ടപ്പെടുന്നത്. ആയതിനാല്‍ ഈ പ്രശ്‌നത്തില്‍ ഇടപെട്ട് ഈ നാല് ഗ്രാമപഞ്ചായത്തുകളിലും ഓണവിപണി തുടങ്ങുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പുളിക്കല്‍ അബൂബക്കര്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു.