എസ്എസ്എഫ് പറപ്പൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു
പറപ്പൂർ : രണ്ട് ദിവസങ്ങളിലായി പറപ്പൂർ ഇല്ലിപ്പിലാക്കലിൽ നടന്നു കൊണ്ടിരുന്ന എസ്എസ്എഫ് പറപ്പൂർ സെക്ടർ സാഹിത്യോത്സവ് സമാപിച്ചു. ഇല്ലിപ്പിലാക്കൽ, വടക്കുമുറി, ആലച്ചുള്ളി യൂണിറ്റുകൾ യഥാക്രമം ആദ്യ സ്ഥാനങ്ങൾ കരസ്തമാക്കി. കലാ പ്രതിഭയായി വടക്കുമുറി യൂണിറ്റിലെ ഹാമിദ് ഇയാസ്, സർഗ്ഗ പ്രതിഭയായി ഉണ്ണിയാലുങ്ങൽ യൂണിറ്റിലെ മുഹമ്മദ് യാസിർ എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു.
നഗരിയിൽ ജുബൈർ സഖാഫിയുടെ നേതൃത്വത്തിൽ അബ്ദുൽ ഖാദർ ഹാജി പതാക ഉയർത്തി. ശനിയാഴ്ച്ച നടന്ന ഉദ്ഘാട സംഗമത്തിൽ കുഞ്ഞാപ്പു സഖാഫി പ്രാർത്ഥന നിർവഹിച്ചു. പറപ്പൂർ സെക്ടർ ജനറൽ സെക്രട്ടറി ശാഹിദ് സഖാഫി സ്വാഗതം അരുളി. പറപ്പൂർ സെക്ടർ പ്രിസിഡൻ്റ് ജുനൈദ് അഹ്സനിയുടെ അദ്ധ്യക്ഷതയിൽ കേരള മുസ്ലിം ജമാഅത്ത് സർക്കിൾ പ്രിസിഡൻ്റ് അബ്ദുറഹീം മുസ്ലിയാർ ഉദ്ഘാടനം ചെയ്തു, മുഖ്യാ അതി ത്ഥി പ്രശസ്ത ചിത്രാ കലാകാരൻ എം.വി.എസ് കണ്ണമംഗലം വരച്ച് കൊണ്ട് സദസ്സിന് സന്ദേശം നൽകി.
എസ് എസ് ...