തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ അച്ചടിച്ചുവന്നത് വര്‍ഗീയ സ്വഭാവമുള്ള പരാമര്‍ശമാണെന്ന് ചൂണ്ടികാണിച്ച് മുഖ്യമന്ത്രിയുടെ അഭിമുഖത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി. ദി ഹിന്ദു ദിനപത്രത്തിനും പിആര്‍ ഏജന്‍സിക്കും എതിരെയാണ് അബിന്‍ പരാതി നല്‍കിയിരിക്കുന്നത്.
ഹിന്ദുവിലെ അഭിമുഖം വര്‍ഗീയത നിറഞ്ഞതാണ്. ഇതിന് എന്താണ് കുഴപ്പം എന്ന് മന്ത്രിമാര്‍ വരെ ചോദിച്ചു. പിന്നീട് മുഖ്യമന്ത്രി അത് തിരുത്തി. കേരളത്തില്‍ ഒരു കലാപ അന്തരീക്ഷം സൃഷ്ടിക്കാന്‍ അഭിമുഖം കാരണമായി. വ്യാജ വാര്‍ത്ത ഉണ്ടാക്കി കലാപം സൃഷ്ടിക്കാന്‍ ശ്രമിച്ചതിനാണ് പരാതി. എറണാകുളത്തെ മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ മണിക്കൂറുകള്‍ക്കുള്ളില്‍ ആണ് കേസ് എടുത്തത്.ആ ചരിത്രം മറക്കരുത്. ഇവിടെ കലാപാഹ്വാനം നടത്തിയിട്ടും കേസെടുക്കാന്‍ വൈകുന്നുവെന്നും അബിന്‍ വര്‍ക്കി മാധ്യങ്ങളോട് പ്രതികരിച്ചു.