ബസ് സ്റ്റോപ്പ് പുനര്‍ നിര്‍മിച്ച് ഗാലക്‌സി ക്ലബ്ബ്

തിരൂര്‍ : പെരുമണ്ണ ഗാലക്‌സി ആര്‍ട്‌സ് & സ്‌പോര്‍ട്‌സ് ക്ലബ്ബ് ബസ്റ്റോപ്പ് പുനര്‍ നിര്‍മ്മിച്ചു. ബസ് സ്‌റ്റോപ്പ് പെരുമണ്ണ ക്ലാരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷംസു പുതുമ ഉദ്ഘാടനം ചെയ്തു. കല്‍പകഞ്ചേരി എസ് ഐ ദാസന്‍, മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ യാസ്മിന്‍ അരിമ്പ്ര, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് ചെയര്‍പേഴ്‌സണ്‍ ഫാത്തിമ പൊതുവത്ത്, പഞ്ചായത്ത് മെമ്പര്‍മാരായ ലിബാസ് മൊയ്തീന്, ഷാജു കാട്ടകത്ത്, റസീന റഷീദ്, ഹാജറ പോക്കാട്ട്,പഞ്ചായത്ത് രാഷ്ട്രീയ പ്രതിനിധികള്‍, ക്ലബ്ബ് പ്രസിഡണ്ട് ഇഖ്ബാല്‍ ചെമ്മിളി, ക്ലബ്ബ് സെക്രട്ടറി ഷമീല്‍, ക്ലബ്ബ് ട്രഷറര്‍ അഷ്‌റഫ് പി കെ, മറ്റ് ക്ലബ്ബ് പ്രതിനിധികള്‍ സംബന്ധിച്ചു.

ബസ്റ്റോപ്പ് പുനര്‍നിര്‍മാണത്തില്‍ സഹകരിച്ച യൂണിയന്‍ ഹോം സിറ്റി മുക്കല്ലക്ക് പ്രത്യേക നന്ദി രേഖപ്പെടുത്തി.

error: Content is protected !!