കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

സർവകലാശാലയിൽ മലബാർ സ്വിമ്മിങ് ഫെസ്റ്റ്

കാലിക്കറ്റ് സർവകലാശാലാ സ്വിമ്മിങ് അക്കാദമിയും (സി.യു.എസ്.എ.) സർവകലാശാലാ ഫിസിക്കൽ എജ്യുക്കേഷൻ പഠനവകുപ്പും സംയുക്തമായി മലബാർ മേഖലയിലുള്ളവർക്കായി നീന്തൽ മത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 19-ന് സർവകലാശാലാ അക്വാട്ടിക് കോംപ്ലക്സിലെ 25, 50 മീറ്റർ ഇന്റർനാഷണൽ പൂളിൽ നടക്കുന്ന മത്സരത്തിൽ പ്രായഭേദമന്യേ ആർക്കും പങ്കെടുക്കാം. ടീമായി പങ്കെടുക്കുന്ന സ്കൂൾ, കോളേജ്, ക്ലബ്, ഡിപ്പാർട്ട്മെന്റ് എന്നിവരിൽ കൂടുതൽ പേരെ പങ്കെടുപ്പിക്കുന്നവർക്ക് ട്രോഫിയും ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടുന്നവർക്ക് ട്രോഫിയും ക്യാഷ് അവാർഡും നൽകും. ഒക്ടോബർ 17-നകം രജിസ്‌ട്രേഷൻ ചെയ്യണം. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ഫോൺ : 9447862698, 9496362961.

പി.ആർ. 1493/2024

സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ ടെക്‌നീഷ്യൻ നിയമനം

തൃശ്ശൂർ ജില്ലയിലെ അരാണാട്ടുകാരയിലുള്ള കാലിക്കറ്റ് സർവകലാശാലാ ഡോ. ജോൺ മത്തായി സെന്ററിലെ സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിൽ വിവിധ ടെക്‌നീഷ്യൻ തസ്തികകളിലേക്ക് കരാറടിസ്ഥാനത്തിലുള്ള നിയമനത്തിന് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കോസ്‌റ്റ്യൂം, സീനിക്ക് ഡിസൈൻ, മൂവ്മെന്റ് ആന്റ് മൈം, മ്യൂസിക് എന്നീ വിഭാഗങ്ങളിലാണ് ഒഴിവ്. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ നാല്. യോഗ്യത, വേതനം, പ്രായ പരിധി തുടങ്ങിയ വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

പി.ആർ. 1494/2024

വനിതാ മെഡിക്കൽ ഓഫീസർ നിയമനം

കാലിക്കറ്റ് സർവകലാശാലാ ഹെൽത് സെന്ററിൽ കരാർ അടിസ്ഥാനത്തിലുള്ള വനിതാ മെഡിക്കൽ ഓഫിസർ തസ്തികയിലേക്ക് യോഗ്യരായവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 21 (വൈകീട്ട് അഞ്ച് മണിക്കുള്ളിൽ). വിശദ വിജ്ഞാപനം വെബ്‌സൈറ്റിൽ https://www.uoc.ac.in/ .

പി.ആർ. 1495/2024

ഓഡിറ്റ് കോഴ്സ് അസൈൻമെന്റ്

സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനിൽ 2023-ൽ പ്രവേശനം നേടിയ എം.എ., എം.കോം., എം.എസ് സി. വിദ്യാർഥികൾ ഒന്ന്, രണ്ട് സെമസ്റ്ററുകളിലുള്ള ഓഡിറ്റ് കോഴ്സ് സിലബസ് പ്രകാരം തയ്യാറാക്കേണ്ട ബുക്ക് റിവ്യൂ / അസൈൻമെന്റ് / പ്രൊജക്റ്റ് റിപ്പോർട്ട് / ട്രാൻസിലേഷൻ തുടങ്ങിയവ നോട്ടിഫിക്കേഷൻ അനുസരിച്ച് നിർദിഷ്ട രൂപത്തിൽ തയ്യാറാക്കി കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ വിഭാഗത്തിൽ നേരിട്ടോ ദി ഡയറക്ടർ, കാലിക്കറ്റ് സർവകലാശാലാ സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ വിഭാഗം, കാലിക്കറ്റ് യൂണിവേഴ്സിറ്റി പി. ഒ., പിൻ – 673635 എന്ന വിലാസത്തിൽ തപാൽ മുഖേന യോ നവംബർ 30-ന് മുൻപായി സമർപ്പിക്കേണ്ടതാണ്. ഫോൺ : 0494 2400288, 2407356. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ https://sde.uoc.ac.in/ .

പി.ആർ. 1496/2024

പരീക്ഷാ അപേക്ഷാ

തൃശ്ശൂർ ഗവണ്മെന്റ് കോളേജ് ഓഫ് ഫൈൻ ആർട്സിലെ അവസാന വർഷ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്, ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് ഇൻ ആർട്ട് ഹിസ്റ്ററി ആന്റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 29 വരെയും 190/- രൂപ പിഴയോടെ നവംബർ അഞ്ച് വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോ ബർ 16 മുതൽ ലഭ്യമാകും. 

പി.ആർ. 1497/2024

പരീക്ഷാഫലം

മൂന്നാം സെമസ്റ്റർ മൂന്നു വർഷ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി ( 2019 മുതൽ 2022 വരെ പ്രവേശനം ) നവംബർ 2023 റഗുലർ / സപ്ലിമെന്ററി, ( 2018 പ്രവേശനം ) ഏപ്രിൽ 2024 സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 29 വരെ അപേക്ഷിക്കാം.

ഒന്നാം വർഷ ( 2019 പ്രവേശനം ) ബി.എച്ച്.എം. സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 30 വരെ അപേക്ഷിക്കാം.

പി.ആർ. 1498/2024

പുനർമൂല്യനിർണഫലം

നാലാം സെമസ്റ്റർ ( CBCSS – PG ) എം.എസ് സി. മാത്തമാറ്റിക്സ്, വിദൂര വിഭാഗം നാലാം സെമസ്റ്റർ ( CBCSS – PG – SDE ) എം.എസ് സി. മാത്തമാറ്റിക്സ് ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

ഇന്റഗ്രേറ്റഡ് പി.ജി. അഞ്ചാം സെമസ്റ്റർ നവംബർ 2023, ആറാം സെമസ്റ്റർ ഏപ്രിൽ 2024 പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്റ്റർ എം.എസ് സി. അപ്ലൈഡ് ജിയോളജി ഏപ്രിൽ 2024 പരീക്ഷയുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

രണ്ടാം സെമസ്റ്റർ ( CBCSS – UG ) ബി.കോം., ബി.ബി.എ., ബി.എച്ച്.ഡി., ബി.എച്ച്.എ., (CUCBCSS – UG) ബി.കോം., ബി.ബി.എ., ബി.കോം. പ്രൊഫഷണൽ ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.

പി.ആർ. 1499/2024

error: Content is protected !!