അറബിക് പി.എച്ച്.ഡി. ഒഴിവ് ; കാലിക്കറ്റ് സര്‍വകലാശാല അറിയിപ്പുകള്‍

അന്തർദേശീയ പ്രഭാഷണ പരമ്പര

ഗവേഷണ രീതിശാസ്ത്രം എന്ന വിഷയത്തിൽ കാലിക്കറ്റ് സർവകലാശാലാ റഷ്യൻ ആന്റ് കംപാരറ്റീവ് ലിറ്ററേച്ചർ പഠന വകുപ്പ് അന്തർദ്ദേശീയ പ്രഭാഷണ പരമ്പര സംഘടിപ്പിച്ചു. യു. കെ. ഹയർ എജ്യുക്കേഷൻ അക്കാദമി പണ്ഡിതനായ ഡോ. കെ.എസ്. ശ്രീനാഥ് പരമ്പരക്ക് തുടക്കം കുറിച്ചു. തുടർന്ന്  സുനിൽ  പി. ഇളയിടം, ടി.വി. മധു, സി.എസ്. വെങ്കിടേശ്വരൻ, സുധീഷ് കോട്ടേമ്പ്രം, കെ.എസ്. മാധവൻ എന്നിവർ ഗവേഷണ രീതിശാസ്ത്രത്തിൻ്റെ വിവിധ തലങ്ങളെ പറ്റി ഗവേഷകരുമായി സംവദിച്ചു. 21-ന് സമാപിക്കുന്ന പ്രഭാഷണ പരമ്പരയിൽ ഇ.വി. രാമകൃഷ്ണൻ, ഷംസാദ് ഹുസൈൻ, പ്രിയ കെ. നായർ എന്നിവർ പങ്കെടുക്കും.

പി.ആർ. 1501/2024

അറബിക് പി.എച്ച്.ഡി. ഒഴിവ്

കാലിക്കറ്റ് സർവകലാശാലാ അറബിക് പഠനവകുപ്പിൽ നാല് ഒഴിവുകളിലേക്ക് പി.എച്ച്.ഡി. അറബിക്ക് ( നോൺ എൻട്രൻസ് – എനി ടൈം രജിസ്‌ട്രേഷൻ ) പ്രവേശനത്തിന് യു.ജി.സി., ജെ.ആർ.എഫ്. നേടിയവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡോ. കെ. അലി നൗഫല്‍, ഡോ. പി.ടി. സൈനുദ്ധീന്‍ എന്നിവരുടെ കീഴിലാണ് ഒഴിവ്. അഭിമുഖം ഒക്ടോബർ 28-ന് പഠനവകുപ്പ് മേധാവിയുടെ ചേമ്പറിൽ നടക്കും.

പി.ആർ. 1502/2024

പരീക്ഷാ അപേക്ഷ

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ (CBCSS – V – UG – 2022 പ്രവേശനം മുതൽ) വിവിധ ബി.വോക്. നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 28 വരെയും 190/- രൂപ പിഴയോടു കൂടി നവംബർ ഒന്ന് വരെയും അപേക്ഷി ക്കാം. ലിങ്ക് ഒക്ടോബർ 17 മുതൽ ലഭ്യമാകും. 

പി.ആർ. 1503/2024

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷ

എല്ലാ അവസരങ്ങളും നഷ്‌ടമായവർക്കുള്ള മൂന്നാം സെമസ്റ്റർ ( 2000 മുതൽ 2003 വരെ പ്രവേശനം ) ബി.ടെക്., ( 2000 മുതൽ 2008 വരെ പ്രവേശനം ) പാർട്ട് ടൈം ബി.ടെക് സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ നവംബർ 18-ന് തുടങ്ങും. കേന്ദ്രം : ടാഗോർ നികേതൻ, കാലിക്കറ്റ് സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം വെബ്സൈറ്റിൽ.

പി.ആർ. 1504/2024

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ (2019 മുതൽ 2023 വരെ പ്രവേശനം) ബി.ടെക്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയ ത്തിന് നവംബർ നാല് വരെ അപേക്ഷിക്കാം.

രണ്ടാം സെമസ്റ്റർ (CCSS) എം.എസ് സി. അപ്ലൈഡ് സൈക്കോളജി ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

സർവകലാശാലാ എഞ്ചിനീയറിങ് കോളേജിലെ ( ഐ.ഇ.ടി. ) ആറാം സെമസ്റ്റർ (2019 മുതൽ 2021 വരെ പ്രവേശനം) ബി.ടെക്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ ഒന്ന് വരെ അപേക്ഷിക്കാം.

പി.ആർ. 1505/2024

error: Content is protected !!