ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയെ നിരവധി തവണ പീഡിപ്പിച്ചു ; പ്രതി പിടിയില്‍

തിരുവനന്തപുരം : ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. ആറ്റിങ്ങല്‍ സ്വദേശിനിയുടെ പരാതിയില്‍ ആറ്റിങ്ങല്‍ പാലസ് റോഡ് മങ്കാട്ടുമൂല ദേവി ക്ഷേത്രത്തിനു സമീപം അനില്‍ അംബരം വീട്ടില്‍ നന്ദു എന്നു വിളിക്കുന്ന അദ്വൈത്(26) ആണ് ആറ്റിങ്ങല്‍ പൊലീസിന്റെ പിടിയിലായത്. സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട ശേഷം യുവതിയുമായി സൗഹൃദം നടിച്ച് അടുപ്പമുണ്ടാക്കിയ ശേഷം നിരവധി തവണ പീഡിപ്പിച്ചെന്നാണ് പരാതി.

ആറ്റിങ്ങല്‍ പോലീസിന് ലഭിച്ച പരാതി പ്രകാരം അന്വേഷണം നടത്തിവരുന്നതിനിടെ യുവാവ് ഒളിവില്‍ പോയി. പ്രതി ആറ്റിങ്ങല്‍ മങ്കാട്ടുമൂല എന്ന സ്ഥലത്തുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അവിടെ എത്തുകയായിരുന്നു. ആറ്റിങ്ങല്‍ ഇന്‍സ്‌പെക്ടര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ഗോപകുമാര്‍. ജി, സബ് ഇന്‍സ്‌പെക്ടര്‍മാരായ സജിത്, ജിഷ്ണു, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ ശരത് കുമാര്‍, നിധിന്‍ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

error: Content is protected !!