സ്ഥാനാര്‍ത്ഥിയാകില്ല, സരിന് പിന്തുണ, പ്രചരണത്തിന് ഇറങ്ങും : എകെ ഷാനിബ്

Copy LinkWhatsAppFacebookTelegramMessengerShare

പാലക്കാട് : നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ മത്സരത്തില്‍ നിന്ന് പിന്മാറി കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ്. ഇടതു സ്വതന്ത്ര സ്ഥാനാര്‍ഥിയായ ഡോ.പി.സരിന് ഷാനിബ് പിന്തുണ പ്രഖ്യാപിച്ചു. സിപിഎമ്മില്‍ ചേരില്ലെന്നും സരിനായി പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ഉച്ചയ്ക്കു രണ്ടരയ്ക്കു പത്രിക സമര്‍പ്പിക്കുമെന്ന് ഷാനിബ് വ്യക്തമാക്കിയിരുന്നെങ്കിലും സരിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഷാനിബ് തീരുമാനം പ്രഖ്യാപിച്ചത്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!