പ്രോജക്ട് മോഡ് കോഴ്സ് പ്രവേശനം
കാലിക്കറ്റ് സർവകലാശാലയില്‍ പുതുതായി ആരംഭിച്ച ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ (എഡ്യുക്കേഷനല്‍ മള്‍ട്ടി മീഡിയ ആന്റ് റിസര്‍ച്ച് സെന്റര്‍ – 0494 2407279, 2401971), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കൊമേഴ്സ്യല്‍ ടിഷ്യു കള്‍ച്ചര്‍ ഓഫ് അഗ്രി ഹോര്‍ട്ടികള്‍ച്ചറല്‍ ക്രോപ്സ് (ബോട്ടണി പഠനവകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല – 0494 2407406, 2407407), പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഡാറ്റ സയന്‍സ് ആന്റ് അനലിറ്റിക്സ് (കമ്പ്യൂട്ടര്‍ സയന്‍സ് പഠനവകുപ്പ്, കാലിക്കറ്റ് സര്‍വകലാശാല – 0494 2407325) എന്നീ പ്രൊജക്ട് മോഡ് ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് നവംബർ 10 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. ഓരോ പ്രോഗ്രാമിനും ജനറല്‍ വിഭാഗത്തിന് 610/- രൂപയും എസ്.സി. / എസ്.ടി. വിഭാഗത്തിന് 270/- രൂപയുമാണ് അപേക്ഷാ ഫീസ്. കൂടുതൽ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ https://admission.uoc.ac.in/ . ഫോണ്‍ : 0494 2407016, 2407017.
പി.ആർ. 1588/2024
പരീക്ഷ മാറ്റി
നവംബർ 12 മുതൽ നടത്താനിരുന്ന അഫിലിയേറ്റഡ് കോളേജുകൾ / പ്രൈവറ്റ് രജിസ്‌ട്രേഷൻ / സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷൻ വിദ്യാർഥികൾക്കുള്ള അഞ്ചാം സെമസ്റ്റർ ( CBCSS – UG – 2019 പ്രവേശനം മുതൽ ) ബി.കോം., ബി.ബി.എ., ബി.എ., ബി.എസ് സി., അനുബന്ധ വിഷയങ്ങളുടെയും നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ ( സ്പെഷ്യൽ പരീക്ഷകൾ ഉൾപ്പെട ) പുനഃക്രമീകരിച്ചത് പ്രകാരം യഥാക്രമം നവംബർ 26 മുതൽ തുടങ്ങും. നവംബർ അഞ്ച് മുതൽ 11 വരെ നടത്താൻ നിശ്ചയിച്ചിട്ടുള്ള അഞ്ചാം സെമസ്റ്റർ പരീക്ഷകൾക്കും പരീക്ഷാ കേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല. പുതുക്കിയ സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ.
നവംബർ 25-ന് തുടങ്ങാനിരുന്ന അഫിലിയേറ്റഡ് കോളേജുകളിലെയും സെന്റർ ഫോർ ഡിസ്റ്റൻസ് ആൻ്റ് ഓൺലൈൻ എഡ്യൂക്കേഷനിലെയും വിദ്യാർഥികൾക്കുള്ള മൂന്നാം സെമസ്റ്റർ ( CBCSS – PG – 2019 സ്‌കീം ) വിവിധ പി.ജി. നവംബർ 2024, നവംബർ 2023 – റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളും മൂന്നാം സെമസ്റ്റർ (2021 മുതൽ 2023 വരെ പ്രവേശനം) എം.എസ് സി. ഹെൽത് ആന്റ് യോഗാ തെറാപ്പി ഡിസംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷയും മാറ്റിവെച്ചു. മാറ്റിവെച്ച പരീക്ഷകൾ പുനഃക്രമീകരിച്ചത് പ്രകാരം ഡിസംബർ രണ്ടിന് തുടങ്ങും.
നവംബർ എട്ടിന് തുടങ്ങാനിരുന്ന സർവകലാശാലാ പഠന വകുപ്പുകളിലെ മൂന്നാം സെമസ്റ്റർ ( CCSS – PG – 2021 പ്രവേശനം മുതൽ ) എം.എ., എം.എസ് സി., എം.കോം., എം.ബി.എ., എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷൻ, മാസ്റ്റർ ഇൻ ലൈബ്രറി ആന്റ് ഇൻഫർമേഷൻ സയൻസ്, എം.സി.ജെ., എം.ടി.എ., എം.എസ് സി. ഫോറൻസിക് സയൻ സ്, എം.എസ് സി. റേഡിയേഷൻ ഫിസിക്സ്, എം.എസ് സി. ഫിസിക്സ് (നാനോ സയൻ സ്), എം.എസ് സി. കെമിസ്ട്രി (നാനോ സയൻസ്) നവംബർ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 25-ലേക്ക് മാറ്റി. വിശദമായ സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ പിന്നീട് പ്രസിദ്ധീകരിക്കും.
പി.ആർ. 1589/2024
പരീക്ഷ
രണ്ടാം വർഷ ( 2016 പ്രവേശനം മുതൽ ) ഇന്റഗ്രേറ്റഡ് ബി.പി.എഡ്. ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ പുതുക്കിയ സമയക്രമം പ്രകാരം നവംബർ എട്ടിന് തുടങ്ങും. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പി.ആർ. 1590/2024
പുനർമൂല്യനിർണയഫലം
വിദൂര വിഭാഗം ഒന്നാം സെമസ്റ്റർ ( One Time ) ബി.കോം. SDE ( CCSS – UG ) സെപ്റ്റംബർ 2021 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
പി.ആർ. 1591/2024