Saturday, August 23

അഖിലേന്ത്യാ വോളി കിരീടം കാലിക്കറ്റിന്

കെ.ഐ.ഐ.ടി. ഭുവനേശ്വറിൽ നടന്ന അഖിലേന്ത്യാ അന്തർ സർവകലാശാല പുരുഷ വോളിബോൾ ടൂർണ്ണമെന്റിൽ കാലിക്കറ്റ് സർവകലാശാല ചാമ്പ്യന്മാരായി. കുരുക്ഷേത്ര യൂണിവേഴ്സിറ്റിയെ (21-25,25-18,25-20,25-22) പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് സർവകലാശാല ചാമ്പ്യൻമാരായത്. ജോൺ ജോസഫ് ഇ ജെ (ക്യാപ്റ്റൻ)( സെന്റ് ജോസഫ് കോളേജ് ദേവഗിരി) ദിൽഷൻ കെ. കെ (വൈസ് ക്യാപ്റ്റൻ) (ഇ എം ഇ എ കോളേജ് കൊണ്ടോട്ടി) ഐബിൻ ജോസ്( എംഇഎസ് അസ്മാബി കോളേജ് പി വെമ്പല്ലൂർ), നിസാം മുഹമ്മദ് (സെന്റ് ജോസഫ് കോളേജ് ദേവഗിരി) റോണി സെബാസ്റ്റ്യൻ( എസ് എൻ കോളേജ് ചേളന്നൂർ), ആനന്ദ് കെ (സെന്റ് ജോസഫ് കോളേജ് ദേവഗിരി) മുഹമ്മദ് നാസിഫ്( ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട ), ജെനിന്‌ യേശുദാസ്( ക്രൈസ്റ്റ് കോളേജ് ഇരിഞ്ഞാലക്കുട), ദീക്ഷിത് ഡി ( സെന്റ് ജോസഫ് കോളേജ് ദേവഗിരി)അമൽ അജയ് കെ കെ( സെന്റ് ജോസഫ് കോളേജ് ദേവഗിരി), അശ്വിൻ രാഗ് വി .ട്ടി( സഹൃദയ കോളേജ് കൊടകര), ജിഷ്ണു പി വി( സഹൃദയ കോളേജ് കൊടകര), പരിശീലകർ ലിജോ ജോൺ( സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ),വിനീഷ് കുമാർ( കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ),നജീബ് സി വി( ജി എച്ച് എസ് എസ് കടവല്ലൂർ), അഹമ്മദ് ഫായിസ് പി എ( കായിക വിദ്യാഭ്യാസ വകുപ്പ് കാലിക്കറ്റ് സർവകലാശാല) . 32 വർഷങ്ങൾക്ക് ശേഷമാണ് കാലിക്കറ്റ് അഖിലേന്ത്യാ അന്തർസർവകലാശാല ടൂർണമെന്റ് ജേതാക്കളാകുന്നത്.
തിങ്കളാഴ്ച മടങ്ങിയെത്തുന്ന ടീമിന് കോഴിക്കോട് റെയില്‍വേസ്‌റ്റേഷനില്‍ ഉജ്വല സ്വീകരണം നല്‍കുമെന്ന് സര്‍വകലാശാലാ കായികവിഭാഗം മേധാവി ഡോ. വി.പി. സക്കീര്‍ഹുസൈന്‍ അറിയിച്ചു.

error: Content is protected !!