അഖിലേന്ത്യാ അന്തർ സർവകലാശാലാ വനിതാ നെറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് സർവകലാശാലക്ക് കിരീടം. കേരളയെ (44-22) തോൽപ്പിച്ചാണ് കാലിക്കറ്റ് ജേതാക്കളായത്. ലൗലി പ്രൊഫഷണൽ യൂണിവേഴ്സിറ്റി പഞ്ചാബിനെ തോല്പിച്ച് എം.ജി. സർവകലാശാലാ മൂന്നാം സ്ഥാനം നേടി. ജേതാക്കൾക്ക് അന്തർദേശീയ വോളി താരം ടോം ജോസഫ് ട്രോഫികൾ നൽകി.
റവ. ഫാ. ജിമ്മി കുന്നത്തൂർ അധ്യക്ഷത വഹിച്ചു. സർവകലാശാലാ കായിക വിഭാഗം മേധാവി ഡോ. വി.പി. സക്കീർ ഹുസൈൻ, നൈപുണ്യ കോളേജി പ്രിൻസിപ്പൽ ഫാ. ഡോ. പോളച്ചൻ കൈതോട്ടുങ്കൽ, കായിക വിഭാഗം ഡയറക്ടർ ഡോ. കെ.പി. മനോജ്, നെറ്റ് ബോൾ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി എസ്. നജുമുദീൻ, നോബിൾ ദേവസി, ഡോ. പി.എ. ശ്രീജിത്ത്, തുടങ്ങിയവർ സംസാരിച്ചു.