Monday, August 18

ആഗ്രയില്‍ ഇന്ത്യന്‍ വ്യോമസേന വിമാനം തകര്‍ന്നു വീണു

ദില്ലി: ആഗ്രയില്‍ ഇന്ത്യന്‍ വ്യോമസേനയുടെ മിഗ് 29 ഫൈറ്റര്‍ വിമാനം തകര്‍ന്നു വീണു. പൈലറ്റ് ഉള്‍പ്പടെ വിമാനത്തിലുണ്ടായിരുന്ന രണ്ടുപേരും സുരക്ഷിതര്‍ എന്നാണ് വിവരം. അപകടം മുന്നില്‍ കണ്ട് പൈലറ്റുമാര്‍ സുരക്ഷിതമായി വിമാനത്തില്‍ നിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആഗ്രയ്ക്കടുത്ത് കരഗോല്‍ എന്ന ഗ്രാമത്തില്‍ പാടത്താണ് വിമാനം തകര്‍ന്നുവീണത്. പിന്നാലെ തീപിടിച്ച വിമാനം കത്തിയമര്‍ന്നു. വിവരമറിഞ്ഞ് നാട്ടുകാരും പൊലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തി. പഞ്ചാബിലെ അദംപൂറില്‍ നിന്നാണ് വിമാനം യാത്ര തുടങ്ങിയത്. ആഗ്രയിലേക്ക് പോവുകയായിരുന്നു എന്നാണ് വിവരം. സാങ്കേതിക തകരാറാണ് അപകടത്തിന്റെ കാരണമെന്നാണ് പ്രാഥമിക സൂചന. സംഭവത്തില്‍ പൊലീസും അന്വേഷണം നടത്തും.

error: Content is protected !!