Friday, September 11

പരപ്പനാട് വാക്കേഴ്സിന്റെ താരങ്ങൾ ദേശീയ മത്സരത്തിലേക്ക്

പരപ്പനങ്ങാടി : എറണാകുളത്ത് വച്ച് നടന്ന കേരള സ്കൂൾ ഒളിമ്പിക്സിൽ മെഡൽ നേടി നാഷണൽ സ്കൂൾ മീറ്റിലേക്ക് സെലക്ഷൻ നേടി പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിൻ്റെ താരങ്ങൾ. 80 കിലോഗ്രാം ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ബോക്സിംഗിൽ കൊല്ലം എസ് എൻ ട്രെസ്റ്റ് സ്കൂളിലെ പവന പവൽ ഗോൾഡ് മെഡൽ നേടി. 81 കിലോ ഗ്രാം സീനിയർ പെൺകുട്ടികളുടെ ബോക്സിംഗിലും ഷോട്ട്പുട്ടിലും എം.വി എച്ച് എസ് എസ് അരിയല്ലൂരിലെ പ്രിതിക പ്രദീപ് സിൽവർ മെഡൽ നേടിയും , ക്രിക്കറ്റിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് നടത്തിയ മികച്ച പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ എസ് .എൻ .എം . എച്ച് എസ്. എസ് പരപ്പനങ്ങാടിയിലെ പെനക്കത്ത് ആഗ്നേയിനെയുമാണ് സംസ്ഥാന ടീമിലേക്കും തെരഞ്ഞെടുത്തത്. മൂന്ന് പേരും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിലൂടെ പരിശീലനം നേടിയവരാണ്. ടീമംഗങ്ങളെ വാക്കേഴ്സ് ക്ലബ്ബ് അനുമോദിച്ചു.