Tuesday, October 27

കാലിക്കറ്റ് യൂണിവേഴ്സിറ്റി അറിയിപ്പുകൾ

പി.എച്ച്.ഡി. പ്രവേശനം 2026

അപേക്ഷാ തീയതി നീട്ടി

കാലിക്കറ്റ് സർവകലാശാലയുടെ 2026 അധ്യയന വര്‍ഷത്തെ പി.എച്ച്.ഡി പ്രവേശനത്തിന് ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന‍ തീയതി ഒക്ടോബർ 29 വരേയ്ക്ക് നീട്ടി. ലേറ്റ് രജിസ്‌ട്രേഷനുള്ള അവസാന തീയതി നവംബർ 03. പിഴയോടുകൂടി ജനറല്‍ വിഭാഗത്തിന് 1270 രൂപയും എസ്.സി./എസ്.ടി. വിഭാഗത്തിന് 700 രൂപയുമാണ് അപേക്ഷാ ഫീസ്. വിശദ വിവരങ്ങൾ പ്രവേശന വിഭാഗം വെബ്‌സൈറ്റിൽ admission.uoc.ac.in   ഫോണ്‍ :  0494 2407152 , 0494 2660600 (സുവേഗ), ഇ – മെയിൽ : [email protected] .

പി.ആർ. 1487/2026

വിദൂര വിഭാഗം ( സി.ഡി.ഒ.ഇ. ) ഓൺലൈൻ യു.ജി. / പി.ജി.

സ്‌കീം മാറ്റത്തിനുള്ള അപേക്ഷ തീയതി നീട്ടി

കാലിക്കറ്റ് സർവകലാശാലാ വിദൂര ഓൺലൈൻ വിദ്യാഭ്യാസ വിഭാഗത്തിൽ (സി.ഡി.ഒ.ഇ.) 2026 ഫെബ്രുവരി സെഷനിൽ ഓൺലൈൻ യു.ജി. / പി.ജി. പ്രോഗ്രമുകൾക്ക് പ്രവേശനം നേടിയ വിദ്യാർഥികളുടെ സ്‌കീം മാറ്റത്തിനുള്ള അപേക്ഷ തീയതി നീട്ടി. ഒക്ടോബർ 27, 28 തീയതികൾ വരെ ഓൺലൈനായി അപേക്ഷിക്കാം. സ്‌കീം “A”-യിൽ നിന്ന് സ്‌കീം “B”-യിലേക്ക് മാറ്റുന്നതിന് 2,000 രൂപയും സ്‌കീം “B”-യിൽ നിന്ന് സ്‌കീം “A”-യിലേക്ക് മാറ്റുന്നതിന്  1,000 രൂപയുമാണ് ഫീസ്. കൂടുതൽ വിവരങ്ങൾക്ക് – ഫോൺ : 0494 2407356, 2660600 (സുവേഗ), ഇ – മെയിൽ : [email protected] , വെബ്സൈറ്റ് : cdoe.uoc.ac.in .

സമയക്രമത്തിൽ മാറ്റം

ഒക്ടോബർ 23, 26 തീയതികളിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2011 സ്‌കീം) (2019 മുതൽ 2023 വരെ പ്രവേശനം) ഏപ്രിൽ 2026, (2018 പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും പത്താം സെമസ്റ്റർ ബി.ബി.എ. എൽ.എൽ.ബി. ഹോണേഴ്‌സ് (2011 സ്‌കീം) (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2026, (2018 പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകളും യഥാക്രമം നവംബർ 06, 10 തീയതികളിൽ നടത്തും. മറ്റ് പരീക്ഷകൾക്കും പരീക്ഷാ കേന്ദ്രം, സമയം എന്നിവയിലും മാറ്റമില്ല.

ഒക്ടോബർ 23, 26 തീയതികളിൽ നടത്താനിരുന്ന ആറാം സെമസ്റ്റർ എൽ.എൽ.ബി. യൂണിറ്ററി ഡിഗ്രി ( 2015 സ്‌കീം – 2020 മുതൽ 2023 വരെ പ്രവേശനം ) ഏപ്രിൽ 2026 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾ യഥാക്രമം നവംബർ 06, 10 തീയതികളിൽ നടത്തും. മറ്റ് പരീക്ഷകൾക്കും പരീക്ഷാ കേന്ദ്രം, സമയം എന്നിവയിലും മാറ്റമില്ല.

അഫിലിയേറ്റഡ് കോളേജുകൾ / സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സ് / പ്രൈവറ്റ് രജിസ്‌ട്രേഷൻ / വിദൂര വിഭാഗം വിദ്യാർഥികൾക്ക് ഒക്ടോബർ 23, 26 തീയതികളിൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ യു.ജി. (സി.ബി.സി.എസ്.എസ്., സി.യു.സി.ബി.സി.എസ്.എസ്. – 2021, 2022, 2023 പ്രവേശനം) നവംബർ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ യഥാക്രമം നവംബർ 05, 06 തീയതികളിൽ നടത്തും. മറ്റ് പരീക്ഷകൾക്കും പരീക്ഷാ കേന്ദ്രം, സമയം എന്നിവയിലും മാറ്റമില്ല.

അഫിലിയേറ്റഡ് കോളേജുകളിൽ ഒക്ടോബർ 23, 26 തീയതികളിൽ നടത്താനിരുന്ന അഞ്ചാം സെമസ്റ്റർ ബി.വോക്. (2021 മുതൽ 2024 വരെ പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ യഥാക്രമം നവംബർ 03, 04 തീയതികളിൽ നടത്തും. മറ്റ് പരീക്ഷകൾക്കും പരീക്ഷാ കേന്ദ്രം, സമയം എന്നിവയിലും മാറ്റമില്ല.

അഫിലിയേറ്റഡ് കോളേജുകളിൽ – ഒക്ടോബർ 23, 26 തീയതികളിൽ നടത്താനിരുന്ന ഇന്റഗ്രേറ്റഡ് പി.ജി. (സി.ബി.സി.എസ്.എസ്.) അഞ്ചാം സെമസ്റ്റർ (2020 മുതൽ 2024 വരെ പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ യഥാക്രമം നവംബർ 05, 06 തീയതികളിലും ഒക്ടോബർ 26-ന് നടത്താനിരുന്ന ഇന്റഗ്രേറ്റഡ് പി.ജി. (സി.ബി.സി.എസ്.എസ്.) ഒൻപതാം സെമസ്റ്റർ (2020, 2021, 2022 പ്രവേശനം) നവംബർ 2026 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾ നവംബർ 06-നും നടത്തും. മറ്റ് പരീക്ഷകൾക്കും പരീക്ഷാ കേന്ദ്രം, സമയം എന്നിവയിലും മാറ്റമില്ല.

ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി 

പരീക്ഷാഫലം

ഒന്നാം സെമസ്റ്റർ ബി.എം.എം.സി. (സി.യു.സി.ബി.സി.എസ്.എസ്. – യു.ജി. – 2014, 2015, 2016) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ 05 വരെ അപേക്ഷിക്കാം.

ആറാം സെമസ്റ്റർ ബി.എസ് സി., ബി.സി.എ. (സി.യു.സി.ബി.സി.എസ്.എസ്. – യു.ജി. – 2014, 2015, 2016) സെപ്റ്റംബർ 2022 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ 07 വരെ അപേക്ഷിക്കാം.

പരീക്ഷാഅപേക്ഷ

വയനാട് ലക്കിടി ഓറിയെന്റൽ സ്കൂൾ ഓഫ് ഹോട്ടൽ മാനേജ്മെന്റിലെ മൂന്നാം വർഷ ബി.എച്ച്.എം. ആന്റ് സി.ടി. ( 2023, 2024 പ്രവേശനം ), ബി.എച്ച്.എം. ( 2022 പ്രവേശനം ) ഏപ്രിൽ 2027 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 02 വരെയും 210 രൂപ പിഴയോടെ 06 വരെയും അപേക്ഷിക്കാം.

സർവകലാശാലാ പഠനവകുപ്പുകളിലെ ഇന്റഗ്രേറ്റഡ് പി.ജി. ( സി.സി.എസ്.എസ്. ) ഒന്നാം സെമസ്റ്റർ (2024 പ്രവേശനം മുതൽ), മൂന്നാം സെമസ്റ്റർ (2024, 2025 പ്രവേശനം), അഞ്ചാം സെമസ്റ്റർ (2024 പ്രവേശനം) റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ നവംബർ 03 വരെയും 270 രൂപ പിഴയോടെ 05 വരെയും അപേക്ഷിക്കാം. ലിങ്ക് ഒക്ടോബർ 30 മുതൽ ലഭ്യമാകും.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ (സി.ബി.സി.എസ്.എസ്. – യു.ജി.) ബി.എ., ബി.എസ് സി., ബി.എസ് സി. ആൾട്ടർനേറ്റ് പാറ്റേൺ, ബി.കോം., ബി.ബി.എ., ബി.എ. മൾട്ടി മീഡിയ, ബി.സി.എ., ബി.എസ്.ഡബ്ല്യൂ., ബി.ടി.എച്ച്.എം., ബി.എച്ച്.എ., ബി.എ. വിഷ്വൽ കമ്മ്യുണിക്കേഷൻ, ബി.എ. ഫിലിം ആന്റ് ടെലിവിഷൻ, ബി.എ. അഫ്സൽ – ഉൽ – ഉലമ, ബി.ജി.എ., (സി.യു.സി.ബി.സി.എസ്.എസ്. – യു.ജി.) ബി.കോം. ഹോണേഴ്‌സ്, ബി.കോം. പ്രൊഫഷണൽ, സ്കൂൾ ഓഫ് ഡ്രാമ ആന്റ് ഫൈൻ ആർട്സിലെ ബി.ടി.എ. (2021, 2022, 2023 പ്രവേശനം) നവംബർ 2026 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഒക്ടോബർ 28 വരെയും 210 രൂപ പിഴയോടെ 30 വരെയും അപേക്ഷിക്കാം.

പരീക്ഷാഫലം

രണ്ടാം സെമസ്റ്റർ എം.ബി.എ. ( റഗുലർ ) സി.യു.സി.എസ്.എസ്. – 2024, 2025 പ്രവേശനം ( ഫുൾ ടൈം ആന്റ് പാർട്ട് ടൈം ), 2021, 2022, 2023 പ്രവേശനം ( ഫുൾ ടൈം ) ജൂലൈ 2026 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് നവംബർ 05 വരെ അപേക്ഷിക്കാം.

പുനർമൂല്യനിർണയഫലം

രണ്ടാം സെമസ്റ്റർ – എം.എ. ഇക്കണോമിക്സ്, ഡെവലപ്മെന്റ് ഇക്കണോമിക്സ്, നാലാം സെമസ്റ്റർ – എം.എ. സോഷ്യോളജി, ഫിലോസഫി, മാത്തമാറ്റിക്സ്, മൈക്രോബയോളജി (സി.ബി.സി.എസ്.എസ്. – പി.ജി.) ഏപ്രിൽ 2026 പരീക്ഷകളുടെ പുനർമൂല്യനിർണയഫലം പ്രസിദ്ധീകരിച്ചു.