നന്നമ്പ്ര കുടിവെള്ള പദ്ധതി സർക്കാർ അട്ടിമറിക്കുന്നു; മുസ്ലിം ലീഗ് വാട്ടർ അതോറിറ്റി ഓഫീസിന് മുമ്പിൽ സമരം നടത്തി


മലപ്പുറം: നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ നന്നമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറത്ത് സമരം നടത്തി. ജലജീവന്‍ മിഷന്റെ ഭാഗമായി നടപ്പിലാക്കുന്ന 96 കോടി രൂപയുടെ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ ആരംഭിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടു. ഇത് വരെയും മുപ്പത് ശതമാനം പോലും പൂര്‍ത്തിയായിട്ടില്ല. സര്‍ക്കാര്‍ ഫണ്ട് നല്‍കാത്തതിനാലാണ് പ്രവൃത്തി നടത്താതതെന്നാണ് കരാറുകാരന്‍ പറയുന്നത്. ബില്ലുകള്‍ ഒന്നും പാസ്സാക്കാതെ പെന്റിംഗില്‍ തുടരുകയാണ്. പണം ലഭിക്കുന്ന മുറക്ക് പണി ആരംഭിക്കാമെന്നാണ് അവര്‍ പറയുന്നത്. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി പണം അനുവദിക്കണമെന്നും പദ്ധതിക്കായി കീറിയ റോഡുകള്‍ ഉടന്‍ ഗതാഗത യോഗ്യമാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു സമരം.
രാവിലെ പത്ത് മണിക്ക് മലപ്പുറം എം.എസ്.പിക്ക് സമീപത്തുള്ള മലപ്പുറം വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എഞ്ചിനിയറുടെ ഓഫീസിന് മുന്നില്‍ നടന്ന സമരം കെ.പി.എ മജീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്്‌ലിംലീഗ് പ്രസിഡന്റ് ഊര്‍പ്പായി മുസ്തഫയുടെ അധ്യക്ഷനായ സമരത്തില്‍ പി ഉബൈദുള്ള എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. കെ കുഞ്ഞിമരക്കാര്‍, കെ ബവ, എം.സി കുഞ്ഞുട്ടി, യു.എ റസാഖ്, ജാഫര്‍ പനയത്തില്‍, ഒടിയില്‍ പീച്ചു, പാലക്കാട്ട് തസ്ലീന, ഷമീര്‍ പൊറ്റാണിക്കല്‍, വാഹിദ് തിലായില്‍, എന്‍.വി മുസ്തഫ പ്രസംഗിച്ചു.
ശേഷം ജലജീവന്‍ മിഷന്‍ പ്രൊജക്ട് എഞ്ചിനിയര്‍ കൂടിയായ വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ ഇ.എസ് സന്തോഷ് കുമാറിന് നിവേദനം നല്‍കുകയും എം.എല്‍.എയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കുമെന്നും ദേശീയ പാതയില്‍ പൈപ്പിടല്‍ പ്രവൃത്തി ആരംഭിച്ചിട്ടുണ്ടെന്നും ഇനി തടസ്സം കൂടാതെ പ്രവൃത്തികള്‍ നടക്കുമെന്നും എക്‌സിക്യൂട്ടിവ് എഞ്ചിനിയര്‍ ഉറപ്പ് നല്‍കി. അല്ലാത്ത പക്ഷം കരാറുകാരനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ധേഹം അറിയിച്ചു.
സമരത്തിന് ജില്ലാ പഞ്ചായത്ത് അംഗം യാസ്മിന്‍ അരിമ്പ്ര, എം.പി മുഹമ്മദ് ഹസ്സന്‍, ശിഹാബ് കോഴിശ്ശേരി, എം.പി അബ്ദുസ്സമദ്, പി.പി സീനത്ത്, അമ്പരക്കല്‍ റൈഹാനത്ത്, എം.സി ബാവ ഹാജി, കെ.കെ നാസര്‍, പി.കെ റൈഹാനത്ത്, എം.പി റഷീദ്, മറ്റത്ത് റഷീദ്, നരിമടക്കല്‍ നൗഷാദ്, സി ബാപ്പുട്ടി, പി സുമിത്ര ചന്ദ്രന്‍ ,നടുത്തൊടി മുഹമ്മദ് കുട്ടി, നടുത്തൊടി മുസ്തഫ, ഊര്‍പ്പായി സൈതലവി, സിദ്ധീഖ് ഒള്ളക്കൻ, സൗദ മരക്കാരുട്ടി, എം.പി.ശരീഫാ, ഫൈസല്‍ കുഴിമണ്ണില്‍, സി.പി റസാഖ്, മറ്റത്ത് അവറാന്‍ ഹാജി, നേതൃത്വം നല്‍കി.

error: Content is protected !!