തിരുരങ്ങാടി : ദേശീയപാത നിർമ്മാണമൂലം യാത്രാദുരിതം അനുഭവിക്കുന്ന വെളിമുക്കിലെ ജനങ്ങൾക്ക് ആശ്വാസമാകുന്ന തരത്തിൽ ദേശീയപാതയ്ക്ക് കുറുകെ നടപ്പാലം നിർമ്മിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് എൻഎച്ച്എഐ ഉറപ്പ് നൽകി. വള്ളിക്കുന്ന് നിയോജക മണ്ഡലം എംഎൽഎ പി അബ്ദുൽ ഹമീദ് മാസ്റ്ററുടെ നേതൃത്വത്തിൽ ദേശീയപാത അതോറിറ്റി റിജിനൽ ഓഫീസർ മീണയുമായി ഇന്ന് തിരുവനന്തപുരത്ത് നടത്തിയ കൂടിക്കാഴ്ചയിലാണ്
ഈ തീരുമാനമുണ്ടായത്.
കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ 45 മീറ്ററിനുള്ളിൽ നടപ്പാലം നിർമ്മിച്ചു നൽകിയെങ്കിലും വെളിമുക്കടക്കമുള്ള സ്ഥലങ്ങളിൽ അവ അനുവദിക്കാൻ ബന്ധപ്പെട്ടവർ തയ്യാറായിരുന്നില്ല. ഇത്മൂലം വെളിമുക്കിനെ രണ്ടായി വിഭജിക്കുകയും ജനങ്ങൾ വലിയ പ്രയാസം അനുഭവിക്കുകയുമാണ്.ഇക്കാര്യം എം.എൽ എ ഇന്ന് റിജിനിയൽ ഓഫീസറെ ബോധ്യപ്പെടുത്തി.
യോഗത്തിൽ മുസ്ലിം ലീഗ് മലപ്പുറം ജില്ല വൈസ് പ്രസിഡന്റ് എം.എ കാദർ, പ്രവാസി ലീഗ് സംസ്ഥാന പ്രസിഡണ്ട് ഹനീഫ മൂന്നിയൂർ, മൂന്നിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആൽച്ചാട്ടിൽ, വെളിമുക്ക് സിറ്റിസൺ ഫോറം കൺവീനർ യു ഷംസുദ്ധീൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു 45 മീറ്ററിനുള്ളിൽ വെളിമുക്കിൽ കാസർക്കോട് വിദ്യാനഗർ മാതൃകയിൽ ഫൂട്ട് ഓവർബ്രിഡ്ജ് അനുവദിക്കണമെന്ന നിവേദനം എം.എൽ.എ ആർ ഒക്ക് കൈമാറി.