Monday, December 22

കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചതിന് പിന്നാലെ സൈനികന്‍ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

കോഴിക്കോട് : നാദാപുരം വളയത്തു സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താന്നി മുക്ക് നെല്ലിയുള്ളപറമ്പത്ത് സത്യപാലന്റെ മകന്‍ എംപി സനല്‍കുമാര്‍(30) ആണ് മരിച്ചത്. പുലര്‍ച്ചെ സനല്‍കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ സഹോദരനാണു കണ്ടത്.

മദ്രാസ് റെജിമെന്റിലെ സൈനികനായിരുന്നു. ദീര്‍ഘകാലമായി അവധിയിലായിരുന്ന സനല്‍കുമാറിനു കാശ്മീരിലേക്ക് സ്ഥലം മാറ്റം ലഭിച്ചിരുന്നു. ജോലിക്ക് ഹാജരാകാന്‍ നിര്‍ദ്ദേശം ലഭിച്ചതിന് പിന്നാലെയാണ് സനല്‍കുമാറിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

error: Content is protected !!