പാലക്കാട്: കാറും ബുള്ളറ്റും കൂട്ടിയിട്ടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാരാകുറുശ്ശി സ്വദേശി പുല്ലിശേരി കാവുങ്ങല്‍ വീട്ടില്‍ ജയകൃഷ്ണന് (24)ആണ് മരിച്ചത്. ഞായറാഴ്ച മണ്ണാര്‍ക്കാട് മുക്കണ്ണത്തായിരുന്നു അപകടം നടന്നത്. ബുള്ളറ്റില്‍ യാത്ര ചെയ്യുകയായിരുന്ന ജയകൃഷ്ണനെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അത്യാസന്ന നിലയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.