
തിരൂർ: കായിക മേഖലയിൽ വിശിഷ്യ ഫുട്ബോൾ രംഗത്ത് സമഗ്ര വികസനം ലക്ഷ്യം വെച്ച് 2008 മുതൽ തിരൂർ ആസ്ഥാനമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്പോർട്സ് അക്കാദമി തിരൂരിനെ (സാറ്റ്) സാറ്റ് എഫ്സി കേരള എന്നാക്കി മാറ്റാൻ ക്ലബ്ബ് ഭാരവാഹികളുടെയും മാനേജ്മെൻറ് കമ്മിറ്റിയുടെയും യോഗത്തിൽ തീരുമാനിച്ചു.
ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഐ ലീഗ് 2 മത് ഡിവിഷനിലെക്ക് സാറ്റ് തിരൂർ യോഗ്യത നേടിയതോടെയാണ് ടീമിന് പുതിയ നാമകരണം നടത്തിയത്. ദേശീയ ഫുട്ബോളിൽ സാറ്റ് എഫ്സി കേരളയെ മികച്ച ടീമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ടീം മാനേജ്മെൻ്റ് നടത്തുന്നത്.
മുതിർന്ന അഭിഭാഷകൻ
അഡ്വ: എം വിക്രം കുമാറിനെ ലീഗൽ അഡ്വസൈറായും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ സമിതി അംഗം ഡോ : ബി. ജയകൃഷ്ണനെ ടീം മെഡിക്കൽ ചീഫായും തെരഞ്ഞെടുത്തു. തിരൂരിൽ നടന്ന യോഗത്തിൽ സാറ്റ് എഫ്സി കേരള പ്രസിഡണ്ട് വി.പി. ലത്തിഫ് അധ്യക്ഷത വഹിച്ചു.
ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് വി.പി അനിൽ ഉദ്ഘാടനം ചെയ്തു. സാറ്റ് എഫ് സി കേരള
ജനറൽ സെക്രട്ടറി ഷറഫുദ്ദീൻ
തെയ്യംമ്പാട്ടിൽ പദ്ധതി വിശദീകരിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി ഋഷികേഷ് കുമാർ അതിഥിയായി.
ഡോ : സി അൻവർ അമീൻ, ആഷിക് കൈനിക്കര, അഡ്വ:ഗഫൂർ പി.ലില്ലിസ്, വി.മൊയ്തിൻ ക്കുട്ടി, പി എ ബാവ, ജംഷീദ് പി ലില്ലി, ഇ ഫൈസൽ ബാബു, പി പി അബ്ദുറഹിമാൻ, കണ്ടാത്ത് കുഞ്ഞിപ്പ, മുജീബ് താനാളൂർ, ജലീൽ കൈനിക്കര, കെ.ടി ഇബ്നു വഫ, ലത്തീഫ് കൈനിക്കര, സി ജൗഹർ, പി.എ. റഷീദ് എന്നിവർ സംസാരിച്ചു.