ദാറുൽഹുദാ മിഅ്റാജ് കോൺഫ്രൻസ്; ആത്മനിർവൃതിയിൽ വിശ്വാസികൾ

തിരൂരങ്ങാടി : റജബ് മാസത്തെ പവിത്രമായ 27-ാം രാവിൽ ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല കാംപസിൽ നടന്ന മിഅ്റാജ് പ്രാർത്ഥനാ സമ്മേളനത്തിൽ ആത്മനിർവൃതിയിൽ വിശ്വാസികൾ. കഴിഞ്ഞ മൂന്നര പതിറ്റാണ്ടിലധികമായി മിഅ്റാജ് ദിനത്തോടനുബന്ധിച്ച് നടക്കാറുള്ള പ്രാർഥനാ സമ്മേളനത്തിൽ പങ്കെടുക്കാൻ വാഴ്സിറ്റിയിൽ ഇന്നലെ ആയിരങ്ങൾ എത്തിച്ചേർന്നു.

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
പ്രാരംഭ പ്രാർഥനക്ക് കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങൾ നേതൃത്വം നൽകി.
ദാറുൽഹുദാ വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനായി.ജനറല്‍ സെക്രട്ടറി യു. മുഹമ്മദ് ശാഫി ഹാജി സ്വാഗതം പറഞ്ഞു. അഡ്വ. ഹനീഫ് ഹുദവി ദേലംപാടി മിഅ്റാജ് സന്ദേശ പ്രഭാഷണം നടത്തി.

ദാറുല്‍ഹുദാ വൈസ് പ്രസിഡന്റ് സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ ദിക്‌റ്-ദുആ സദസ്സിന് ആമുഖഭാഷണം നിർവഹിച്ചു. പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ സമാപന പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

സമസ്ത മുശാവറ അംഗങ്ങളായ എം.വി ഇസ്മാഈല്‍ മുസ്ലിയാര്‍, എം.പി മുസ്ഥഫ ഫൈസി, ഹൈദര്‍ ഫൈസി പനങ്ങാങ്ങര, സി.കെ സൈദാലിക്കുട്ടി ഫൈസി കോറാട്, ഡോ. അബ്ദുറഹ്‌മാന്‍ ഫൈസി അരിപ്ര, സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി മൊയ്തീന്‍ ഫൈസി പുത്തനഴി, സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്, കെ.എം സൈദലവി ഹാജി പുലിക്കോട്, ബാപ്പു തങ്ങള്‍ സിദ്ദീഖാബാദ്, ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ, മാനു തങ്ങള്‍ വെള്ളൂര്‍, കെ.എന്‍.എസ് തങ്ങള്‍ താനാളൂര്‍, അബ്ദുറഹ്മാന്‍ ജിഫ്രി തങ്ങള്‍ കക്കാട്, പി.കെ അബ്ദുല്‍ ഗഫൂര്‍ ഖാസിമി കുണ്ടൂര്‍, അബ്ദുല്‍ വാഹിദ് മുസ്‌ലിയാര്‍ അത്തിപ്പറ്റ, അബ്ദുറഹ്‌മാന്‍ ഫൈസി പാതിരമണ്ണ, അബ്ദുല്‍ ജലീല്‍ ഫൈസി വെളിമുക്ക്, അതാഉല്ല ഫൈസി ചാപ്പനങ്ങാടി, മുഹമ്മദ് ഫൈസി അത്തിപ്പറ്റ, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, സി. യൂസുഫ് ഫൈസി മേല്‍മുറി, കെ.സി മുഹമ്മദ് ബാഖവി കിഴിശ്ശേരി, ഇസ്ഹാഖ് ബാഖവി ചെമ്മാട്, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, ഹസന്‍ കുട്ടി ബാഖവി കിഴിശ്ശേരി, ഇബ്‌റാഹിം ഫൈസി തരിശ്, കൊതേരി മുഹമ്മദ് ഫൈസി പറമ്പായി, മുഹമ്മദ് ഫൈസി പൂവത്തിക്കല്‍, അഹ്‌മദ് കുട്ടി ബാഖവി പാലത്തിങ്ങല്‍, കെ.ടി അബ്ദുല്ല ഫൈസി വെളിമുക്ക്, ഇര്‍ശാദ് വാഫി ആനക്കയം, ജഅ്ഫര്‍ അന്‍വരി പന്താരങ്ങാടി, അബ്ദുല്‍ ഹകീം ബാഖവി പാലത്തിങ്ങല്‍, അബ്ദുൽ ഖാദിർ ഫൈസി കുന്നുംപുറം, അബൂബക്കർ ബാഖവി മലയമ്മ, എം.എ ചേളാരി തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!