ചുഴലി റോഡിലെ യാത്ര ക്ലേശത്തിന് പരിഹാരമായി

മുന്നിയൂർ: കുന്നത്ത് പറമ്പ് ചുഴലി റോഡ് ഡ്രൈനേജും റോഡ് സൈഡ് കോൺഗ്രീറ്റും പതിനാലാം വാർഡ് മെമ്പർ എൻ എം റഫീഖിന്റെ അധ്യക്ഷതയിൽ പഞ്ചായത്ത് പ്രസിഡന്റ്‌ എൻ എം സുഹറാബി ഉദ്ഘാടനം നിർവ്വഹിച്ചു.
കുന്നത്ത് പറമ്പ് ചുഴലി റോഡിൽ മഴക്കാലത്തു വെള്ളം കെട്ടി നിൽക്കുന്നത് കാരണം കാൽ നട യാത്രക്കാർക്കും ആ പ്രദേശത്തുകാരുടെ കിണറിലേക്ക് ചെളി വെള്ളം വന്ന് കുടി വെള്ളത്തിനു വരെ പ്രയാസം നേരിട്ടതിനും ഇതോട് കൂടി പരിഹാരം കാണാൻ സാധിക്കും
ഈ പ്രദേശത്തുകാർക്ക് പതിനാലാം വാർഡ് മെമ്പർ കൊടുത്ത വാഗ്ദാനം കൂടിയാണ് ഇവിടെ നിറവേറ്റപ്പെട്ടത്. ഒൻപത് ലക്ഷം രൂപ ചിലവഴിച്ചാണ് ഡ്രൈനജും റോഡ് സൈഡ് കോൺഗ്രീറ്റും പദ്ധതി പൂർത്തീകരിച്ചത്. ചടങ്ങിൽ ബ്ലോക്ക് സ്റ്റാന്റിൻ കമ്മറ്റി ചെയർമാൻ സ്റ്റാർ മുഹമ്മദ് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയർമന്മാരായ മുനീർ മാസ്റ്റർ, ജാസ്മിൻ മുനീർ,അക്ബറലി മാസ്റ്റർ, സിപി മുഹമ്മദ്, അബ്ദു മാസ്റ്റർ എന്നിവർ പ്രസംഗിച്ചു സിദ്ധീക്ക് പേച്ചേരി സ്വാഗതവും സിദ്ധീക്ക് ഒടുങ്ങാട്ട് നന്ദിയും പറഞ്ഞു

error: Content is protected !!