
മൂന്നിയൂർ : അര നൂറ്റാണ്ട് പഴക്കമുള്ള മൂന്നിയൂർ ചുഴലിയിലെ പുനർ നിർമ്മാണം നടത്തിയ മസ്ജിദ് തഖ്‌വയുടെ ഉദ്ഘാടനം അസർ നിസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. പള്ളികളുടെ നിർമ്മാണത്തിൽ പങ്കാളികളാവുന്നവർക്കും പള്ളി നിർമ്മിച്ച് നൽകുന്നവർക്കും അള്ളാഹു സ്വർഗ്ഗത്തൽ വിശുദ്ധ ഭവനം നിർമ്മിച്ച് നൽകുമെന്ന് പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ടെന്ന് തങ്ങൾ പറഞ്ഞു.
ചടങ്ങിൽ എസ്. കെ. എസ്. എസ്. എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ധീൻ ഹസനി തങ്ങൾ കണ്ണന്തളി അദ്ധ്യക്ഷനായി. ജലീൽ റഹ്മാനി വാണിയന്നൂർ, ജൗഹർ മാഹിരി കരിപ്പൂർ,നൗഷാദ് ചെട്ടിപ്പടി,കുന്നുമ്മൽ അബൂബക്കർ ഹാജി,അബ്ദുറഹീം ചുഴലി, വള്ളിക്കടവ് ബാപ്പു ഹാജി , മുഹമ്മദ് പീച്ചി ഹാജി,ഹംസ ബാഖവി,ഹസൈനാർ കുന്നുമ്മൽ,മുസ്തഫ. കെ,അബ്ദു ,കമ്മദ് കുട്ടി ഹാജി,അബ്ദുൽ അസീസ് കടുക്കായിൽ , , കെ. കെ സുബൈർ, ബദ്റുദ്ദീ ചുഴലി ,ഹൈദ്രോസ് ചുഴലി എന്നിവർ പ്രസംഗിച്ചു.
മഗ്‌രിബിന് ശേഷം നടന്ന മജ്ലിസുന്നൂർ ആത്മീയ സംഗമത്തിന് മഹല്ല് ഖതീബ് ത്വൽഹത്ത് ഫൈസി, സുബൈർ ബാഖവി, നേതൃത്വം നൽകി.അൽ ഹാഫിള് അബു ശമ്മാസ് മൗലവി ഈരാറ്റുപേട്ട മുഖ്യപ്രഭാഷണം നിർവഹിച്ചു. കുന്നുമ്മൽ അബൂബക്കർ ഹാജിയെ മഹല്ല് കമ്മറ്റി പ്രവാസി വിങ്ങിന്റെ കീഴിൽ ആദരിച്ചു.
പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ ഉപഹാരം നൽകി.സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് സ്നേഹോപഹാരം നൽകി.