മൂന്നിയൂർ ചുഴലി മസ്ജിദു തഖ് വ ഉദ്ഘാടനം ഇന്ന്

മൂന്നിയൂർ: പുനർ നിർമ്മാണം പൂർത്തിയായ മൂന്നിയൂർ ചുഴലി മസ്ജിദു തഖ് വ ഇന്ന് അസർ നിസ്കാരത്തിന് നേതൃത്വം നൽകി പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങൾ വിശ്വാസികൾക്കായി ഇന്ന് തുറന്നു കൊടുക്കും.

ഉദ്ഘാടന സമ്മേളനത്തിൽ സയ്യിദ് ഫഖ്റുദ്ധീൻ തങ്ങൾ കണ്ണന്തളി, ശാഫി ഹാജി ചെമ്മാട്,അബൂബക്കർ ഹാജി കുന്നുമ്മൽ,ജലീൽ റഹ്മാനി വാണിയന്നൂർ, ജൗഹർ മാഹിരി കരിപ്പൂർ എന്നിവർ സംബന്ധിക്കും.

മഗ്‌രിബിന്‌ ശേഷം നടക്കുന്ന മജ്ലിസുന്നൂർ വാർഷിക പ്രഭാഷണസദസ്സിൽ അൽ ഹാഫിള് അബു ശമ്മാസ് മൗലവി ഈരാറ്റുപേട്ട മുഖ്യപ്രഭാഷണം നിർവഹിക്കും. മഹല്ല് ഖതീബ് ത്വൽഹത്ത് ഫൈസി,സുബൈർ ബാഖവി മജ്ലിസുന്നൂറിന് നേതൃത്വം നൽകും.പ്രസ്തുത സംഗമത്തിൽ സമസ്ത പൊതു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ ആദരിക്കും

error: Content is protected !!