ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി യുവാവ് മരിച്ചു

തിരുവനന്തപുരം: അരുവിക്കര മുണ്ടേലയില്‍ ഊഞ്ഞാലില്‍ കഴുത്ത് കുരുങ്ങി യുവാവ് മരിച്ചു. മുണ്ടേല മാവുകോണം തടത്തരിക്കത്ത് പുത്തന്‍വീട്ടില്‍ സിന്ധു കുമാര്‍ എന്ന് വിളിക്കുന്ന അഭിലാഷ് ( 27 ) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് ഊഞ്ഞാലില്‍ കുരുങ്ങിയ നിലയില്‍ യുവാവിനെ വീട്ടുകാര്‍ കാണുന്നത്. ഊഞ്ഞാലില്‍ ആടിക്കൊണ്ടിരിക്കുന്നതിനിടെ അബദ്ധത്തില്‍ കയര്‍ കുരുങ്ങി മരണപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി 11 മണിയോടെ സിന്ധു കുമാര്‍ ഊഞ്ഞാലില്‍ ഇരുന്ന് ഫോണ്‍ വിളിക്കുന്നത് വീട്ടുകാര്‍ കണ്ടിരുന്നു. ഇയാള്‍ മദ്യപിച്ചിട്ടുണ്ടെന്നായിരുന്നു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. ഇയാളുടെ വീട്ടില്‍ സഹോദരിയും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്. സിന്ധു കുമാര്‍ കേബിള്‍ ടിവി ജീവനക്കാരനായിരുന്നു.

അരുവിക്കര പൊലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ അരുവിക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

error: Content is protected !!